scorecardresearch

ചിരിക്കൊണ്ട് ഇന്റർനെറ്റ് ലോകം കീഴടക്കിയ പെൺകുട്ടി; കൈലിയ പോസി ഇനി ഓർമ

‘ടോഡ്‌ലേഴ്‌സ് ആൻഡ് ടിയാരസ്’ എന്ന ഹിറ്റ് റിയാലിറ്റി ഷോയിലൂടെയാണ് കൈലിയ പോസി ആഗോള ശ്രദ്ധനേടിയത്

Kailia Posey, Kailia Posey meme, Kailia Posey death

പ്രശസ്‌ത ടെലിവിഷൻ താരവും സോഷ്യൽ മീഡിയ സെലിബ്രിറ്റിയുമായ കൈലിയ പോസി (16)യെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ‘ടോഡ്‌ലേഴ്‌സ് ആൻഡ് ടിയാരസ്’ എന്ന ഹിറ്റ് റിയാലിറ്റി ഷോയിലൂടെയാണ് കൈലിയ പോസി ആഗോള ശ്രദ്ധനേടിയത്.

2012ൽ, അഞ്ച് വയസുള്ളപ്പോഴാണ് കൈലിയ ടെലിവിഷൻ ഷോയുടെ ഭാഗമാകുന്നത്. അതിൽ നിന്നുള്ള താരത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ ജിഫ് (GIF) ആയും മീമുകളായും നിറയാൻ തുടങ്ങിയതോടെയാണ് ആഗോളതലത്തിൽ ഈ യുവതാരത്തിന് നിറയെ ആരാധകർ ഉണ്ടായത്.

കൈലിയ ആത്മഹത്യ ചെയ്തതാണെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മകൾ പോയെന്നും സ്വകാര്യത മാനിക്കണമെന്നും കൈലിയയുടെ അമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥിനി ആയിരുന്നു കൈലിയ.

Also Read:‘ഫുഡ് ഡെലിവറി വൈകുന്നു, സ്വിഗി കൂടെ വാങ്ങാമോ’; മസ്കിനോട് ഗില്‍, ഏറ്റെടുത്ത് നെറ്റിസണ്‍സ്

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kailia posey of the grinning girl gif fame passes away