scorecardresearch

ഇത് ജഗതി വേർഷൻ 'കച്ച ബദാം'; വൈറൽ വീഡിയോ

ജഗതി ശ്രീകുമാറിന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്

ജഗതി ശ്രീകുമാറിന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kacha Badam, Jagathy Sreekumar Kacha Badam version, Kacha Badam viral video, Kacha Badam celebrity reels

അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയൊരു ഗാനമാണ് 'കച്ചാ ബദാം'. തെരുവ് കച്ചവടക്കാരനായ ഭൂപന്‍ ഭഡ്യാക്കര്‍ പാടിയ ബംഗാളി നാടോടിഗാനം ആരോ മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തതോടെയാണ് ഈ ഗാനം വൈറലായത്. താരങ്ങൾ അടക്കമുള്ളവർ കച്ചാ ബദാം സോങ്ങിന് ചുവടുകളുമായി എത്തിയതോടെ സംഭവം വൈറലായി.

Advertisment

ജഗതി ശ്രീകുമാറിന്റെ കച്ചാ ബദാം വേർഷനാണ് ഇപ്പോൾ വൈറലാവുന്നത്. ജഗതിയുടെ കഥാപാത്രം ഒരു ചിത്രത്തിൽ മയിലെണ്ണ വിൽക്കുന്ന രംഗത്തിനൊപ്പം കച്ചാ ബദാം ഗാനം മിക്സ് ചെയ്തെടുത്ത വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. ജഗതി ശ്രീകുമാറിന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ബദാം വിൽപനയ്ക്ക് ആളുകളെ ആകർഷിക്കാൻ ഭൂപന്‍ പാടാറുള്ള പാട്ട് യൂട്യൂബിൽ 50 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. ഈ പാട്ടിനൊപ്പം ചുവടുവെച്ചുള്ള 3.5 ലക്ഷത്തിലധികം റീൽസാണ് ലോകമെങ്ങുമായി ഇതിനകം പുറത്തിറങ്ങിയത്. ഒരു റാപ്പ് വേർഷനിൽ ഭൂപന്‍ തന്നെ നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

Advertisment

അടുത്തിടെ അല്ലു അർജുനും മകൾ കച്ചാ ബദാം പാട്ടിന് അനുസരിച്ച് ഡാൻസ് ചെയ്യുന്നൊരു വീഡിയോ പങ്കുവച്ചിരുന്നു.

ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യാക്കാര്‍ക്ക് പ്രിയങ്കരനായി മാറിയ കിലി പോൾ, ബ്രസീലിയല്‍ വീഡിയോ കണ്ടന്റ് പ്രൊഡ്യൂസറായ പാബ്ലോ ഇ വെറോണിക്ക എന്നിവരും കച്ചാ ബദാം റീൽസുമായി എത്തിയിരുന്നു.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: