പോപ് താരം ജസ്റ്റിൻ ബീബറിന്റെ ഷോ കാണാനായി ആയിരക്കണക്കിന് പേരാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നായി മുംബൈയിൽ എത്തിയിട്ടുളളത്. തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണുകയാണ് ഏവരുടെയും ലക്ഷ്യം. താരത്തെ കാണാൻ ആരാധകർ ക്യൂ നിൽക്കുമ്പോൾ ബീബർ സമയം ചെലവഴിച്ചത് തെരുവു കുട്ടികൾക്കൊപ്പമാണ്. മുബൈയിൽ ഒരു വാഹനത്തിനുളളിൽ തെരുവു കുട്ടികൾക്കൊപ്പം ബീബർ സമയം ചെലവഴിക്കുന്നതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബീബറിനെ കണ്ട കുട്ടികൾ വളരെ സന്തോഷത്തിലാണ്. അവർ ബീബറിന് കൈ കൊടുക്കാനായി ശ്രമിക്കുന്നു. ബീബർ ഒരു മടിയും കൂടാതെ കുട്ടികൾക്ക് കൈ കൊടുക്കുന്നതാണ് വിഡിയോ. മുംബൈയിലെ റോഡിലൂടെ ബീബർ കാറിൽ സഞ്ചരിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ബീബർ ചാർട്ടേഡ് വിമാനത്തിൽ മുംബൈ വിമാനത്താവളത്തിലെത്തിയത്. സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് സംഘമായ ഷെറയാണ് 23കാരന് അംഗരക്ഷ ഒരുക്കുന്നത്. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ബീബറിന്റെ ഷോ നടക്കുന്നത്. രാത്രി എട്ട് മണിക്ക് ബീബര്‍ വേദിയിലെത്തും. ഒന്നരമണിക്കൂര്‍ നീളുന്ന സംഗീതപരിപാടിയാണ് ജസ്റ്റിന്‍ ബീബര്‍ അവതരിപ്പിക്കുക. ആദ്യമായിട്ടാണ് ജസ്റ്റിന്‍ ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ