scorecardresearch

വൈറലായി മോളിവുഡിന്റെ ജുറാസിക് പാർക്ക്; കസ്റ്റിങ് കണ്ട് ഞെട്ടി താരങ്ങളും; മനോജേട്ടൻ 'തീ' എന്ന് ആരാധകർ; വീഡിയോ

ജുറാസിക് വേൾഡിലെ പ്രധാന വേഷങ്ങളിൽ മമ്മൂട്ടിയും തിലകനും ശോഭനയുമെല്ലാം എത്തുന്ന ഒരു വീഡിയോയാണ് സൈബറിടത്ത് കൗതുകമാകുന്നത്

ജുറാസിക് വേൾഡിലെ പ്രധാന വേഷങ്ങളിൽ മമ്മൂട്ടിയും തിലകനും ശോഭനയുമെല്ലാം എത്തുന്ന ഒരു വീഡിയോയാണ് സൈബറിടത്ത് കൗതുകമാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jurassic Park AI

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

ജുറാസിക് പാർക്ക് ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവും ജുറാസിക് വേൾഡ് ഫിലിം സീരിസിലെ നാലാമത്തെ ചിത്രവുമായ ‘ജുറാസിക് വേൾഡ് റീബര്‍ത്ത്’അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. സമ്മിശ്രാഭിപ്രായമാണ് ലഭിച്ചതെങ്കിലും ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ നേട്ടമുണ്ടാക്കിയുരുന്നു.

Advertisment

കേരളത്തിലും ജുറാസിക് പാർക്ക് ഫ്രാഞ്ചൈസിക്ക് ധാരാളം ആരാധകരുണ്ട്. ഇന്ത്യയിൽ നിന്നു മാത്രം ജുറാസിക് വേൾഡ് 100 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ, ദിനോസറുകൾക്ക് പ്രത്യേക ഫാൻ ബേസുള്ള മലയാളത്തിലേക്ക് ജുറാസിക് പാർക്കിന്റെ മോളിവുഡ് വേർഷൻ എത്തുകയാണ്.

Also Read: "മൂപ്പർക്ക് ചെയ്യാനാകാത്ത റോൾ ഉണ്ടോ ഭായ്"; കൊടുമൺ പോറ്റിയായി മോഹൻലാൽ എത്തിയാലോ? വീഡിയോ

Advertisment

പ്രധാന വേഷങ്ങളിൽ മമ്മൂട്ടിയും തിലകനും ശോഭനയുമെല്ലാം എത്തുന്ന ഒരു എഐ വീഡിയോയാണ് സൈബറിടത്ത് കൗതുകമാകുന്നത്. സാം നീലിന്റെ കഥാപാത്രമായുള്ള മമ്മൂട്ടിയുടെ ലുക്ക് 'തകർത്ത്' എന്നാണ് ആരാധകർ കമന്റ് ബോക്സിൽ കുറിക്കുന്നത്. മനോജ് കെ. ജയൻ, ഗണപതി, ഇന്ദ്രൻസ്, സനുഷ സന്തോഷ് എന്നിവരെയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: "ഇത്‌ ഏട്ടനേക്കാൾ പൊളിയാണല്ലോ..."; സ്റ്റീഫൻ നെടുമ്പള്ളിയായി മമ്മൂക്ക; വീഡിയോ

മനോജ് കെ. ജയനും ഗണപതിയും അടക്കം നിരവധി നെറ്റിസൺമാർ പോസ്റ്റിൽ കമന്റു ചെയ്തിട്ടുണ്ട്. "മനോജേട്ടൻ തീ" എന്നാണ് ഒരാൾ കുറിച്ചത്. അതേസമയം, ദിനോസറിന് പകരം അതിശനെ കൊണ്ടുവരണമെന്നും ഒരാൾ കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. സിനിമ താരങ്ങളെ ഉൾപ്പെടുത്തി രസകരമായ എഐ വീഡിയോകൾ സൃഷ്ടിക്കാറുള്ള "6adimoorkhan" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Read More: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

Artificial Intelligence Mammootty shobhana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: