Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

വിധി കേട്ട് പകച്ച പ്രതികള്‍ കോടതിയില്‍ നിന്നും ഇറങ്ങിയോടി; കോട്ടഴിച്ച് പിന്നാലെ ഓടി ജഡ്ജി

കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് ഹീറോയായി മാറി

വാഷിങ്ടണ്‍: കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് അമേരിക്കയില്‍ ഹീറോയായി മാറി. വാഷിങ്ടണിലെ വിന്‍ലോക്കില്‍ നിന്നുളള സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. കോടതിക്ക് അകത്ത് വച്ച് പ്രതികള്‍ ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഒരു അമേരിക്കന്‍ വാര്‍ത്താ ചാനലാണ് വീഡിയോ പുറത്തുവിട്ടത്. ടാന്നര്‍ ജേക്കബ്സന്‍, കൂടെ ഹവാര്‍ഡ് എന്നീ പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുകയായിരുന്നു. ജഡ്ജി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ഇരുവരും ഇറങ്ങിയോടി. അടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരൊന്നും ഇല്ലെന്ന് ഉറപ്പാക്കിയാണ് ഇരുവരും ഓടിയത്. എന്നാല്‍ പ്രതികള്‍ ഓടുന്നത് കണ്ട ജഡ്ജി ആര്‍ഡബ്ല്യു ബസാര്‍ഡ് കോട്ടഴിച്ച് വച്ച് പിന്നാലെ ഓടുകയായിരുന്നു.

ഒരു പ്രതി പാതി വഴിയില്‍ വീണു പോയെങ്കിലും വീണ്ടും എഴുന്നേറ്റ് ഓടി. കോണിപ്പടിയും ഇറങ്ങിയോടിയ പ്രതികള്‍ക്ക് പിന്നാലെ ജഡ്ജിയും ഉണ്ടായിരുന്നു. അവസാനം പുറത്തെ വാതില്‍ കടക്കാന്‍ ശ്രമിച്ച ഒരു പ്രതിയെ ജഡ്ജി പിടികൂടി. കോടതി വളപ്പിനകത്ത് വച്ച് തന്നെ രണ്ടാമത്തെ പ്രതിയെ പൊലീസും പിടികൂടി. സംഭവത്തില്‍ ഇരു പ്രതികള്‍ക്കും എതിരെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനും കുറ്റം ചുമത്തി. സുരക്ഷയില്‍ വീഴ്ച വരുത്തിയ പൊലീസിനെ പിന്നീട് ജഡ്ജി ശാസിക്കുകയും ചെയ്തു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Judge throws off robe chases down suspected criminals trying to flee courtroom watch video

Next Story
ചേട്ടനില്ലേ, പിന്നെന്താ? കുഞ്ഞനുജത്തിയുടെ കരച്ചിൽ മാറ്റി സഹോദരൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com