scorecardresearch

പോയി പണിനോക്കെടോ, വിഷപ്പല്ലാണെങ്കില്‍ വന്നു പറിക്കാന്‍ നോക്ക്: കട്ടക്കലിപ്പില്‍ ജോയ് മാത്യു

പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ചായിരുന്നു ജോയ് മാത്യു പോസ്റ്റിട്ടത്.

പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ചായിരുന്നു ജോയ് മാത്യു പോസ്റ്റിട്ടത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
joy mathew, actor

അഭിനയിക്കാനും സിനിമയെടുക്കാനും മാത്രമല്ല, ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കാനും ജോയ് മാത്യുവിനറിയാം. ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സബുക്കിലിട്ട പോസ്റ്റിനു താഴെ ഉടക്കാന്‍ വന്നയാളെ ഉടച്ചു കൈയ്യില്‍ കൊടുത്തു ജോയ് മാത്യു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴെ വന്ന കമന്റ് സഹിതം പുതിയ പോസ്റ്റിട്ട് ജോയ് മാത്യു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ചായിരുന്നു ജോയ് മാത്യു പോസ്റ്റിട്ടത്. തന്തയെ വേണ്ടാത്ത മകളെ തന്ത എന്തിന് ചുമക്കണമെന്നതാണ് തന്റെ ഉറക്കം കെടുത്തുന്ന ചിന്ത എന്നായിരുന്നു ആ പോസ്റ്റ്.

Joy Mathew

എന്നാല്‍, ഈ പോസ്റ്റിനെ ഹാദിയ വിഷയവുമായി ബന്ധിപ്പിച്ച് ഒരാള്‍ ജോയ് മാത്യുവിനെ രൂക്ഷമായി വിമര്‍ശിച്ചു.

Advertisment

ജോയ് ചേട്ടാ, ഹാദിയ എന്ന ആ പെണ്‍കുട്ടി അച്ഛനെ വേണ്ട എന്ന് പറഞ്ഞിട്ടില്ല. തനിക്ക് ഉചിതം എന്ന് തോന്നിയ മതം ഇസ്ലമാണെന്നേ പറഞ്ഞുള്ളൂ. ആ മതത്തെ അവള്‍ പഠിച്ചു. ചേട്ടന്റെ ലൈഫില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടെന്നറിയാം. ആദ്യം അതെല്ലാം തീര്‍ത്തിട്ട് മീഡിയാസിന് മുന്നില്‍ ഷോ കാണിക്ക് എന്നായിരുന്നു ആ പോസ്റ്റ്. ഇതിന് പോയി പണിനോക്കെടോ എന്നായിരുന്നു ജോയ് മാത്യു നല്‍കിയ മറുപടി. ജോയ് മാത്യു ഒരു വിഷപ്പല്ലാണെന്നായി പിന്നെ റുസൈന്‍. എന്നാ വന്ന് പറിക്കാന്‍ നോക്ക് എന്ന് ജോയ് മാത്യു തിരിച്ചടിച്ചു. ഈ വാക്കുതര്‍ക്കത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ജോയ് മാത്യു ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Hadiya Case Joy Mathew

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: