scorecardresearch

ഭക്ഷണശേഷം ഒന്നുറങ്ങണോ? ഈ റസ്റ്ററന്റിലേക്ക് വരൂ

റസ്‌റ്ററന്റിൽ ഉറങ്ങാൻ പ്രത്യേക സ്ഥലമുണ്ട്, അവിടെ ഒരാൾക്ക് സുഖമായി ഉറങ്ങാം

റസ്‌റ്ററന്റിൽ ഉറങ്ങാൻ പ്രത്യേക സ്ഥലമുണ്ട്, അവിടെ ഒരാൾക്ക് സുഖമായി ഉറങ്ങാം

author-image
Trends Desk
New Update
Restaurant | Jordan | Viral

ജോർദാനിലെ റസ്റ്ററന്റ്

റസ്റ്ററന്റിൽനിന്ന് ഇഷ്ടമുള്ള ഭക്ഷണം വയർ നിറയെ കഴിച്ചശേഷം ചെറുതായൊന്നു മയങ്ങാൻ തോന്നാറുണ്ടോ?. ഭക്ഷണപ്രിയരുടെ ഈ ആഗ്രഹം സഫലമാക്കുന്നൊരു റസ്റ്ററന്റ് ജോർദാനിലുണ്ട്. ജോർദാന്റെ തലസ്ഥാന നഗരമായ അമ്മാനിലാണ് മൊയാബ് എന്ന ഈ റസ്റ്ററന്റുള്ളത്.

Advertisment

ജോർദാന്റെ ദേശീയ വിഭവമായ മൻസാഫ് വിളമ്പിയ ശേഷം, എയർകണ്ടീഷൻ ചെയ്ത മുറികളിൽ സുഖപ്രദമായ കിടക്കകളിൽ ഉറങ്ങാൻ ഈ റസ്റ്ററന്റ് അവസരം നൽകുന്നു. പരമ്പരാഗത ലെവന്റൈൻ വിഭവമായ മൻസാഫ് ഉറക്കത്തെ പ്രേരിപ്പിക്കുന്നതിന് പേരുകേട്ടതാണ്.

ഒരു വീഡിയോ പങ്കുവച്ചാണ് റസ്റ്ററന്റ് ഈ വിവരം അറിയിച്ചത്. ഒരു തമാശയിൽനിന്നാണ് ഈ ആശയം വന്നതെന്ന് റസ്റ്ററന്റിന്റെ സഹ ഉടമ ഒമർ എംബൈദീൻ പറഞ്ഞു. ജമീദ് തൈര്, പരമ്പരാഗത നെയ്യ്, ആട്ടിൻകുട്ടിയുടെ മാംസം തുടങ്ങി കനത്ത ചേരുവകൾ കൊണ്ടാണ് ഈ വിഭവം തയ്യാറാക്കുന്നത്. അതിനാൽ മിക്ക ആളുകളും മൻസാഫ് കഴിച്ചതിനുശേഷം ഉറങ്ങാൻ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

റസ്‌റ്ററന്റിൽ ഉറങ്ങാൻ പ്രത്യേക സ്ഥലമുണ്ട്, അവിടെ ഒരാൾക്ക് സുഖമായി ഉറങ്ങാം. ഭക്ഷണം കഴിച്ച് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഡൈനിങ് ഏരിയയുണ്ട്. ഈ റസ്റ്ററന്റിന്റെ മെനുവിലെ ഏക വിഭവം മൻസാഫ് ആണ്. ഇതിനുപുറമേ, ജോർദാനിയൻ കോഫി ലഭിക്കും.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: