/indian-express-malayalam/media/media_files/uploads/2023/06/jisma-vimal.jpg)
Jisma & Vimal/ Youtube
സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ജോഡികളാണ് നടൻ വിമലും നടി ജിസ്മയും. ജിസ്മ- വിമൽ ജോഡികളുടെ അടുത്തിടെ റിലീസ് ചെയ്ത 'ആദ്യം ജോലി പിന്നെ കല്യാണം' എന്ന വെബ് സീരീസും ഇരുവരുടെയും സതീഷ്, രേവതി എന്നീ കഥാപാത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയൊരു വെബ് സീരീസുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് സീരീസ്.
'മനസ്സറിയും ഈ യന്ത്രം' എന്നാണ് പുതിയ വെബ് സീരീസിന്റെ പേര്. ജിസ്മ ആൻഡ് വിമൽ എന്ന യൂട്യൂബ് ചാനലിലൂടെയാണ് സീരീസ് പുറത്തുവന്നിരിക്കുന്നത്. ജിസ്മയും വിമലും തന്നെയാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുധി എന്ന പെൺകുട്ടിയും അവൾക്ക് ലഭിക്കുന്ന മാന്ത്രിക മോതിരവുമാണ് സീരീസിന്റെ പ്രമേയം. തന്റെ കൂടെയുള്ളവരുടെ മനസ്സറിയാനായി അവളരെ ഈ മാന്ത്രിക മോതിരം സഹായിക്കും. പഠിക്കാൻ മടിയായതിനെ തുടർന്ന് അവൾ അച്ഛനോട് തനിക്ക് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് ശ്യാം എന്ന യുവാവിനെ സുധി വിവാഹം ചെയ്യുന്നു. എന്നാൽ വിവാഹ ശേഷമാണ് സുധി അറിയുന്നത് ശ്യാം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞതിനൊന്നും ഒരു അടിസ്ഥാനവുമില്ലെന്നത്. ശ്യാമനിനോടുള്ള അമിതമായ സ്നേഹം കാരണം സുധിയ്ക്ക് മനസ്സറിയും യന്ത്രം ഉപയോഗിച്ച് മനസ്സ് വായിക്കാനും സാധിക്കുന്നില്ല.
തമാശയ്ക്കും ഫാൻറ്റസിയ്ക്കും മുൻതൂക്കം നൽകി നിർമിച്ച സീരീസിന്റെ സംവിധായകൻ വിമൽ തന്നെയാണ്. ജൂൺ 3 ന് റിലീസ് ചെയ്ത സീരീസിന്റെ ആദ്യ എപ്പിസോഡിനു ഒരു മില്യണിലധികം വ്യൂസ് ലഭിച്ചു കഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുൻപ് സീരീസിലെ ഒരു ഗാനവും പുറത്തിറങ്ങിയിരുന്നു. 'കണ്ണിൽ മിന്നാരങ്ങൾ' എന്ന ഗാനം ട്രെൻഡിങ്ങ് ലിസ്റ്റിലിടം നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.