/indian-express-malayalam/media/media_files/uploads/2018/01/jignesh-mewani.jpg)
ന്യൂഡല്‍ഹി : ലോകനാടകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജിഗ്നേഷ് മേവാനിയുടെ ആശംസകള്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാവ് താങ്കളാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഗുജറാത്തിലെ വഡഗാവില്‍ നിന്നുമുള്ള എംഎല്‍എ നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്നത്.
ലോകനാടകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജിഗ്നേഷ് മേവാനിയുടെ ആശംസകള്‍. രാജ്യത്തിന്റെ പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ കാഴ്ചവെച്ച നാടകീയതകള്‍ക്കും പ്രകടനകള്‍ക്കും ഓവര്‍ ആക്റ്റിങ്ങിനും ഈ അഭിനേതാവിന് ആശംസകള്‍ നേരാന്‍ ഇന്നത്തെ ദിവസം ഉപയോഗിക്കൂ. " എന്നാണ് ജിഗ്നേഷ് മേവാനി ഫെയ്സ്‌ബുക്കില്‍ കുറിച്ചത്.
ഗുജറാത്തില്‍ ബിജെപിക്ക് കടുത്ത വെല്ലുവളി ഉയര്‍ത്തിയ ദലിത് നേതാവ് നേരത്തെയും നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലും പുറത്തും പ്രതികരിച്ചിട്ടുണ്ട്. "മോദിക്ക് വയസ്സായിരിക്കുന്നു. അദ്ദേഹം ഹിമാലയത്തില്‍ പോയി അസ്ഥി പെറുക്കട്ടെ' എന്നാണ് ഒരു ദേശീയ മാധ്യമത്തിനു കൊടുത്ത അഭിമുഖത്തില്‍ ജിഗ്നേഷ് പ്രതികരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.