ചെപ്പോക്കിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ക്ലെെമാക്‌സിലേക്ക് നീങ്ങുകയാണ്. രണ്ട് ദിവസങ്ങൾ കൂടി ശേഷിക്കെ ഇന്ത്യയ്ക്കാണ് ആധിപത്യം. 482 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് 53 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രണ്ട് ദിവസം കൂടി ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ കൂടി വീഴ്‌ത്തി ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Read Also: സെഞ്ചുറിയടിച്ചത് അശ്വിൻ, ആഘോഷങ്ങൾ മുഴുവൻ സിറാജ് വക; ഇതാണ് യഥാർഥ സ്‌പിരിറ്റെന്ന് കായികലോകം

May be an image of 2 people, people standing and text that says 'Sta INDIA ENG 49-2 OVERS 16 OVERS www.bcci.tv BURNS'

ഇംഗ്ലണ്ടിന്റെ ഓരോ വിക്കറ്റുകൾ കൊഴിയുമ്പോഴും ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ബൗണ്ടറി നേടുമ്പോഴും ഗ്യാലറിയിൽ ഇരുന്നു തുള്ളിച്ചാടുന്ന രണ്ട് സൂപ്പർതാരങ്ങളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നടൻ ജയറാമും മകൻ കാളിദാസ് ജയറാമും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം കാണാൻ ചെന്നെെ ചിദംബരം സ്റ്റേഡിയത്തിലുണ്ട്.

സ്‌പോർട്‌സ് ഗ്രൂപ്പുകളിലെല്ലാം ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യൻ ജഴ്‌സിയണിഞ്ഞാണ് കാളിദാസ് നിൽക്കുന്നത്. തൊട്ടപ്പുറത്ത് പുത്തൻ ലുക്കിൽ നിൽക്കുന്ന ജയറാമിനെയും കാണാം. ജയറാമിന്റെ പുത്തൻ ലുക്ക് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയ്‌ക്ക് പുറമേ ചെണ്ടയോടും ആനയോടും വലിയ കമ്പമുള്ള ജയറാം ക്രിക്കറ്റ് പ്രേമി കൂടിയാണോ എന്നാണ് ഈ ചിത്രം കണ്ട് പലരും ചോദിക്കുന്നത്. കാളിദാസ് ചെറുപ്പംമുതലേ ക്രിക്കറ്റ് പ്രേമിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook