/indian-express-malayalam/media/media_files/uploads/2018/11/jassie-cats-horz-008.jpg)
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചർച്ചയായിക്കൊണ്ടിരിക്കുന്ന ചാലഞ്ചാണ് 'നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ...'. ഓടിപ്പാഞ്ഞുവരുന്ന വാഹനത്തിന് മുന്നിലേക്ക് കുറച്ചുപേർ കൈയിൽ പച്ചിലകളുമായി എടുത്തുചാടുകയും തുടർന്ന് ഈ ഗാനത്തിൽ ഡാൻസ് ചെയ്യുകയും ചെയ്യുന്നു. ടിക് ടോക്കിലൂടെയാണ് വീഡിയോ ട്രെന്‍ഡിങ്ങായി മാറിയത്.
എന്നാൽ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം ചൂണ്ടിക്കാട്ടി പൊലീസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഓടുന്ന വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയുള്ള 'കി കി' ചാലഞ്ചിന് പിന്നാലെയാണ് നീലക്കുയിലും വന്നിരിക്കുന്നത്. തലയിൽ ഹെൽമറ്റ് വയ്‌ക്കുന്നതുകൊണ്ടുതന്നെ കൂടുതൽ പേരെയും ആളുകൾ തിരിച്ചറിയുന്നില്ല.
പൊലീസ് വാഹനം ഉൾപ്പെടെയുള്ളവയ്‌ക്ക് മുന്നിലെക്ക് എടുത്തുചാടി ഈ വീഡിയോ ചെയ്യുന്നതും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 14 വര്‍ഷം മുമ്പ് റീലിസ് ചെയ്ത റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന ചിത്രത്തിലെ പാട്ടാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങായി മാറിയത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഗതിയാണ് സംഭവിച്ചതെന്ന് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച് ആലപിച്ച ജാസി ഗിഫ്റ്റ് പറഞ്ഞു. സംഘാടകര്‍ ഇപ്പോള്‍ ഈ ഗാനത്തിന് കോറിയോഗ്രാഫി ചെയ്ത് വേദിയില്‍ അവതരിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ സുനോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജാസിയുടെ പ്രതികരണം.
'ആ സമയത്ത് സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകള്‍ ഇല്ലാത്തത് കൊണ്ടാവാം ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചത്. കുറച്ച് ദിവസങ്ങളായി ഞാനും ശ്രദ്ധിക്കുന്നുണ്ട്. ചില സുഹൃത്തുക്കളാണ് വിളിച്ച് പറഞ്ഞത്. അതിന് ശേഷം യൂട്യൂബില്‍ കുറെ വീഡിയോ കണ്ടു. അടുത്ത ഒരു സ്റ്റേജ് ഷോയില്‍ പച്ചിലയും ഹെല്‍മറ്റുമൊക്കെ ധരിച്ച് ഈ ഗാനം അവതരിപ്പിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്,' ജാസി ഗിഫ്റ്റ് പറഞ്ഞു.
'ഒന്നും നമുക്ക് മനപ്പൂര്‍വ്വം അടിച്ചേല്‍പ്പിക്കാനാവില്ല. ഹിറ്റൊക്കെ ഓട്ടോമാറ്റിക് ആയി സംഭവിക്കുന്നതാണ്. അതിന് പോസിറ്റിവിറ്റിയും നെഗറ്റിവിറ്റിയും ഉണ്ട്. സന്തോഷമുണ്ട്. ഈ പാട്ട് വീണ്ടും പഠിച്ച് തുടങ്ങി,' ജാസി ഗിഫ്റ്റ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.