/indian-express-malayalam/media/media_files/uploads/2023/07/Fan-Shirt.jpg)
Photo: Screengrab
കണ്ടുപിടുത്തങ്ങളുടെ നാടായാണ് ജപ്പാന്‍ അറിയപ്പെടുന്നത്. അങ്ങനെയൊരു ജപ്പാന്‍ സ്വദേശിയുടെ വ്യത്യസ്തമായ കണ്ടുപിടുത്തമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൂടിനെ തോല്‍പ്പിക്കാനായി ഫാന്‍ ഘടിപ്പിച്ച ഷര്‍ട്ടാണ് യുവാവ് അവതരിപ്പിക്കുന്നത്.
മാസിമൊ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചൂടില്‍ നിന്ന് രക്ഷനേടാനുള്ള വ്യത്യസ്തമായ വസ്ത്രങ്ങള്‍ ജപ്പാനില്‍ സ്വീകാര്യത നേടുന്നു. വസ്ത്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഫാനുകൾ പുറത്തെ വായു വലിച്ചെടുക്കുകയും ചൂട് പുറത്തുവിടുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു, എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
Japan is seeing the rapid spread of work clothes that aim to protect against heat. The fans attached to the clothes suck outside air, evaporating sweat, thereby releasing heat through vaporization and cooling the body
— Massimo (@Rainmaker1973) July 23, 2023https://t.co/ghiuoqcqOs>pic.twitter.com/CgH31dV2fQ
പല ട്വിറ്റര്‍ ഉപയോക്തക്കളും യുവാവിന്റെ ആശയത്തെ പിന്തുണച്ചാണ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഇതുപോലുള്ളവ വില്‍ക്കാത്തതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുള്ളതായി ഒരാള്‍ കുറിച്ചു.
എന്നാല്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ മനുഷ്യന്‍ ഇത്തരത്തിലാണോ നേരിടാനൊരുങ്ങുന്നതെന്നാണ് ഒരാള്‍ ചോദിച്ചത്. ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചല്ല പകരം എസി വരെയുള്ള വസ്ത്രങ്ങള്‍ വിറ്റായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.