scorecardresearch

Latest News

‘വിളകള്‍ക്കു മിനിമം താങ്ങുവില വേണം’; വൈറലായി ഹരിയാന ദമ്പതികളുടെ കല്യാണക്കത്ത്

യുദ്ധം ഇപ്പോഴും തുടരുകയാണ്, ഇപ്പോള്‍ പോരാട്ടം എംഎസ്പിക്ക് വേണ്ടിയാണ് കാർഡിലെ സന്ദേശം

viral wedding card, viral weeding card Haryana, viral wedding card farmers protest, viral wedding card framers msp act demand, viral wedding card Minimum Support Price (MSP) for crops, farmers protest wedding card, viral news, viral video, viral post, social media news, latest news, malayalam news, news in malayalam, latest malayalam news, ie malayalam, indian express malayalam

വിവാച്ചടങ്ങുകളിലെയും ഫൊട്ടോകളിലെയുമൊക്കെ വ്യത്യസ്തതകൊണ്ടുവരാന്‍ മിക്ക ദമ്പതികളും ആഗ്രഹിക്കാനുണ്ട്. ചിലരാവട്ടെ വിവാഹക്ഷണക്കത്തുകൾ രാഷ്ട്രീയ സന്ദേശത്തിനുള്ള ഇടമാക്കും. അത്തരമൊരു കാർഡാണ് ഇവിടെ വാര്‍ത്തയാവുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില വേണമെന്ന് ആവശ്യപ്പെടുന്ന ഹരിയാനയില്‍നിന്നുള്ള ദമ്പതികളുടെ വിവാഹ ക്ഷണക്കത്ത് ഏറെ വൈറലായി കഴിഞ്ഞു.

ഭിവാനി ജില്ലയിലെ തെഹ് തോഷാമിലെ ബുഷാന്‍ ഗ്രാമവാസിയായ പ്രദീപ് കാളിരമണ-കവിത ദമ്പതികളുടേതാണ് ഈ വിവാഹ ക്ഷണക്കത്ത്. ഫെബ്രുവരി ഒന്‍പതിനാണു വിവാഹം. യുദ്ധം ഇപ്പോഴും തുടരുകയാണ്, ഇപ്പോള്‍ പോരാട്ടം എംഎസ്പിക്ക് വേണ്ടിയാണ് (ജംഗ് അഭി ജാരി ഹേ, എംഎസ്പി കി ബാരി ഹേ) എന്നാണ് ക്ഷണക്കത്തിലെ സന്ദേശം.

‘ജയ് ജവാന്‍, ജയ് കിസാന്‍’ തുടങ്ങിയ സന്ദേശങ്ങളും ‘കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ല’ എന്നെഴുതിയ ബാനറുള്ള ട്രാക്ടര്‍ ചിഹ്നവും കാര്‍ഡിലുണ്ട്. കത്ത് ഓണ്‍ലൈനില്‍ വന്‍ പ്രതികരണമാണു സൃഷ്ടിച്ചിരിക്കുന്നത്.

കര്‍ഷകരുടെ പ്രതിഷേധം കഴിഞ്ഞ വര്‍ഷം അവസാനിച്ചെങ്കിലും, സന്ദേശങ്ങള്‍ ഇപ്പോള്‍ വളരെ പ്രസക്തമാണെന്നാണ് പ്രദീപും കവിതയും കരുതുന്നത്.”പ്രതിഷേധം അവസാനിച്ചെന്നും കര്‍ഷകരുടെ വിജയമായി ഇതിനെ കാണുമെന്നും ഭൂരിഭാഗം ആളുകളും കരുതുന്നുണ്ടെങ്കിലും, ഇത് സത്യത്തില്‍ നിന്ന് വളരെ ദൂരെയാണ്. ഞങ്ങള്‍ ഇപ്പോഴും പല സുപ്രധാന കാരണങ്ങള്‍ക്കായി പോരാടുകയാണ്. എംഎസ്പി പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ, അത് ഒരു വിജയമായി തോന്നുന്നില്ല.,” പ്രദീപ് ഫോണിലൂടെ ഇന്ത്യന്‍ എക്‌സ്പ്ര്‌സ് ഡോട്ട് കോമിനോട് പറഞ്ഞു.

Also Read: ഓഹരി വിപണിയിൽ കൈപൊള്ളി; ബാങ്ക് കൊള്ളയടിച്ച് യുവ എൻജിനീയർ, ഒടുവിൽ അറസ്റ്റ്

അതേസമയം, കത്ത് വൈറലാകുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. ”കത്തിന്റെ രൂപരേഖ അന്തിമമാക്കി അംഗീകാരത്തിനായി ഞങ്ങളുടെ ചില യൂണിയന്‍ നേതാക്കളെ കാണിച്ചിരുന്നു. തുടര്‍ന്ന് അത് ഞങ്ങളുടെ ചില പ്രതിഷേധ വാട്‌സാപ്പഎ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു. അവിടെനിന്ന് കത്ത് പ്രചരിക്കാന്‍ തുടങ്ങിയതെന്നാണ് അനുമാനം. ഏതെങ്കിലും ഓണ്‍ലൈന്‍ ഫോറത്തില്‍ കാര്‍ഡ് ഞാന്‍ വ്യക്തിപരമായി ഷെയര്‍ ചെയ്തിട്ടില്ല,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു കുടുംബങ്ങളും കാര്‍ഷിക പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ താന്‍ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞു. കാര്‍ഡ് വൈറലായതില്‍ സന്തോഷമുണ്ടെന്നും കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് കൂടുതല്‍ ആളുകള്‍ക്ക് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ഹരിയാന ദമ്പതികള്‍ വിവാഹ കാര്‍ഡ് ഉപയോഗിച്ച് കര്‍ഷകരുടെ പ്രതിഷേധത്തിനു പിന്തുണ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ‘കര്‍ഷകരില്ലെങ്കല്‍ ഭക്ഷണമില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളും കര്‍ഷക നേതാവ് സര്‍ ഛോട്ടു റാമിന്റെയും സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെയും ഫോട്ടോകളും പരക്കെ ക്ഷണക്കത്തുകളില്‍ അച്ചടിച്ചിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Jang abhi jaari hai msp ki baari hai haryana couples wedding invitation goes viral