Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

വിദ്വേഷ പ്രചാരകർക്കെതിരെ ഉറച്ച ചുവടുമായി വീണ്ടും ജാനകിയും നവീനും

ക്ലബ് എഫ്എം സെറ്റിലായിരുന്നു ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ… എന്ന പാട്ടിന്റെ റിമിക്‌സിന് ഇരുവരും ഡാന്‍സ് ചെയ്തത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ വൈറലായി മാറിയ തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനും എതിരെ വിദ്വേഷ പ്രചരണം ഉണ്ടായ സാഹചര്യത്തിൽ ഇരുവർക്കും പിന്തുണയേറുന്നു. സോഷ്യൽ മീഡിയയിൽ വാദങ്ങളും പ്രതിവാദങ്ങളും ചൂടുപിടിക്കുമ്പോൾ വിമർശനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് പുതിയ ചുവടുകളുമായി എത്തിയിരിക്കുകയാണ് ഇരുവരും.

Read More: കുലമഹിമയും കുലീനതയുമുണ്ട്, ഇതുമതിയോ ചേട്ടന്മാരെ? വിമർശകർക്ക് മറുപടിയുമായി കുലസ്ത്രീ വെര്‍ഷന്‍

ക്ലബ് എഫ്എം സെറ്റിലായിരുന്നു ആറാം തമ്പുരാനിലെ ‘പാടീ… തൊടിയിലേതോ’ എന്ന പാട്ടിന്റെ റിമിക്‌സിന് ഇരുവരും ഡാന്‍സ് ചെയ്തത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ഇരുവർക്കും പിന്തുണയുമായി തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ളവരും രംഗത്തെത്തിയിരുന്നു. “അവരുടെ നൃത്തച്ചുവടുകളിലും മതം ചികഞ്ഞവരുടെ വർഗീയ രോഗത്തിന് മെഡിക്കൽ സയൻസിൽ മരുന്നില്ല,” എന്നായിരുന്നു സുഹൃത്തുക്കളുടേയും സഹപാഠികളുടേയും പ്രതികരണം.

Janaki Naveen

ലവ് ജിഹാദ് ആരോപിച്ചായിരുന്നു ഇരുവർക്കും എതിരെ ആരോപണം. എന്നാൽ, ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് റാസ്പുടിൻ ഗാനത്തിന് നൃത്തച്ചുവട് വയ്ക്കാൻ വിദ്യാർഥികളെ ക്ഷണിച്ച് കുസാറ്റ് എസ്എഫ്ഐയും എത്തി.

‘എന്തോ ഒരു പന്തികേട്’ എന്നാണ് മത്സരത്തിന് പേര് നൽകിയിരിക്കുന്നത്. ഒറ്റയ്ക്കും രണ്ടുപേരായിട്ടും മത്സരത്തിൽ പങ്കെടുക്കാം. സ്റ്റെപ്പ് എന്ന ഹാഷ് ടാഗിലാണ് വംശീയതയ്ക്ക് എതിരായ ഈ മത്സരം. ഏപ്രിൽ 14ന് മുമ്പ് അപേക്ഷകൾ ലഭിക്കേണ്ടതാണ്. 1500 രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മത്സരം നടക്കുന്നത്.

Janaki Naveen Cusat

തൃശൂർ മെ‍ഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കോളേജിന്റെ കോറിഡോറിൽ വച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ…’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോയാണ് തരംഗം തീർത്തത്.

എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലവ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. കൃഷ്ണരാജ് എന്ന അഭിഭാഷകനാണ് ലവ് ജിഹാദ് ആരോപണവുമായി എത്തിയത്.

“ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം,” എന്നായിരുന്നു കൃഷ്ണണ രാജിന്റെ പോസ്റ്റ്.

മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.

Web Title: Janaki naveen new dance video goes viral

Next Story
250 യൂടൂബ് ചാനലുകളുള്ള മലയാളി
The moderation of comments is automated and not cleared manually by malayalam.indianexpress.com