Kerala Rains: സമൂഹ മാധ്യമത്തിൽ ഒരിക്കൽ കൂടി മുഴങ്ങുകയാണ് ഒരു മലയാളിയുടെ  ശബ്ദം. കേരളത്തിൽ പേമാരിയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍  ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്  മുല്ലപ്പെരിയാർ സ്പെഷ്യൽ സെല്ലിലെ എൻജിനീയറായ ജെയിംസ് വിൽസനാണ്.   ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടതും മറ്റു മഴക്കെടുതികളുമായി ബന്ധപ്പെട്ടതുമായ ജെയിംസിന്റെ  ട്വീറ്റുകൾക്കായി കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ് ലോകം.

കേരള സർക്കാരിന്റെ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട സ്പെഷ്യൽ ​സെല്ലിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റുകളാണ് നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പിന്റെ സ്ഥിതിയും മഴക്കെടുതിയുടെ അവസ്ഥയും കൃത്യതയോടെ വെളിപ്പെടുത്തുന്നത്.

Kerala Rains: ജയിംസ് വിൽസൺ ലോകശ്രദ്ധയിലേയ്ക്ക് വരുന്നത് ഒരു വർഷം മുമ്പ് നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ അവകാശവാദത്തിന്റെ പൊളളത്തരങ്ങൾ കണക്കുകളുടെ അടിസ്ഥാനത്തിൽ​ വെളിപ്പെടുത്തിയതോടെയാണ്. ജെയിംസ് വിൽസണന്റെ അന്നത്തെ ട്വീറ്റുകൾ ലോകശ്രദ്ധ​ പിടിച്ചു പറ്റുകയും ഇന്ത്യയിലെ തന്നെ പ്രമുഖ എഡിറ്റർമാർ പോലും ജെയിംസ് വിൽസൺ നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.

കേന്ദ്രസർക്കാർ ഭരിക്കുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും എതിർപ്പുകൾ ജെയിംസ് വിൽസണിനെതിരെ ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ ട്വീറ്റുകളായിരുന്നു വസ്തുതയെന്ന് കാലം തിരിച്ചറിഞ്ഞു. ലോകം വീണ്ടും ജെയിംസ് വിൽസൺ എന്തു പറയുന്നു എന്ന് ശ്രദ്ധിക്കുന്ന തലത്തിലേയ്ക്ക് അതെത്തി എന്നത് ഈ ദുരന്തം വിതയ്ക്കുന്ന മഴക്കാലവും സാക്ഷ്യം വഹിക്കുന്നു. ഇന്ന് അദ്ദേഹത്തിനെ 30.1 കെ ആളുകളാണ് ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്.

james wilson mullaperiyar,demonetisation, tweets

ജലം, ഡാം സുരക്ഷ, ധനകാര്യം, നിയമം, ഫൊട്ടോഗ്രഫി എന്നീ കാര്യങ്ങളിൽ തൽപ്പരനായ സിവിൽ എൻജിനീയറായ ജെയിംസ് വിൽസൺ. ഒരുപക്ഷേ സെലിബ്രിറ്റി പട്ടികയിൽ ഇല്ലാത്ത ഏറ്റവുമധികം ഫോളോവേഴ്സ് ഉളള ഒരാളായിരിക്കാം ജെയിംസ് വിൽസൺ എന്ന നാൽപ്പത്തിയേഴുകാരൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook