/indian-express-malayalam/media/media_files/2025/12/24/jagathy-sreekumar-ai-video-2025-12-24-17-51-09.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് പ്രിയ നടൻ ജഗതി ശ്രീകുമാർ. അപകടത്തെ തുടർന്ന് ഏറെക്കാലമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ ജീവിതത്തിൽ ജഗതിയുടെ കഥാപാത്രങ്ങളെയോ സംഭാഷണങ്ങളെയോ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയേണ്ടി വരും. അത്രത്തോളം മലയാളികളുടെ നിത്യജീവിതത്തിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു ജഗതിയുടെ നർമ്മങ്ങൾ.
ഏറ്റവും കൂടുതൽ മലയാള സിനിമകളിൽ അഭിനയിച്ച നടനാണ് ജഗതി ശ്രീകുമാർ. സിനിമ നന്നായില്ലെങ്കിലും ജഗതി നന്നായി എന്ന് ജനം ആവർത്തിച്ച് പറഞ്ഞ നാലു ദശകങ്ങൾക്കാണ് മലയാളി സാക്ഷ്യം വഹിച്ചത്. അപ്രതീക്ഷിത ദുരന്തം സിനിമയിൽ നിന്ന് ജഗതി ശ്രീകുമാറെന്ന നടന് താത്കാലിക വിശ്രമം നൽകിയെങ്കിലും മലയാളികൾ ഇന്നും അദ്ദേഹത്തിനായുള്ള കാത്തിരിപ്പിലാണ്. ആർക്കും അവിസ്മരണീയമാക്കാനാവാത്ത കുറേയെറെ കഥാപാത്രങ്ങളിലൂടെ അമ്പിളിച്ചേട്ടൻറെ തിരിച്ചുവരവിനായി.
Also Read: റിവേഴ്സ് മിററിൽ നോക്കിയിട്ട് ഒരൊറ്റ ഇടലാണ്, എന്ത്? വാസുവേട്ടൻ വെറുതെ തള്ളിയതല്ല മക്കളേ!
ഇപ്പോഴിതാ, ജഗതി ശ്രീകുമാർ പൂർണ ആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചുവരുന്നതായി കാണക്കുന്ന ഒരു എഐ വീഡിയോയാണ് ആരാധകരുടെ ഹൃദയത്തെ സ്പർശിക്കുന്നത്. വീൽ ചെയർ ഉപയോക്ഷിച്ച് സ്വയം നടക്കുന്നതും മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സിനിമ സെറ്റുകളിൽ എത്തുന്നതുമായ ജഗതി ശ്രീകുമാറിനെയാണ് വീഡിയോയിൽ കാണാനാവുക.
Also Read:മാസ് ആണോ? കേസ് ആണോ? എംവിഡി ഇതുവരെ എത്തിയില്ലേ?
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ 'xenaimedia' എന്ന അക്കൗണ്ടാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. ജഗതി ശ്രീകുമാർ എത്രയും വേഗം സുഖംപ്രാപിച്ച് തിരികെ സിനിമയിലേക്ക് വരട്ടേ എന്നാണ് കമന്റ് ബോക്സിൽ ആരാധകർ ആശംസിക്കുന്നത്.
Also Read: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ
2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കുപറ്റിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. 2022ൽ പുറത്തിറങ്ങിയ 'സിബിഐ5- ദ ബ്രെയ്ൻ' എന്ന ചിത്രത്തിലെ നിർണായകമായൊരു രംഗത്തിൽ ജഗതി അഭിനയിച്ചിരുന്നു. അരുണ്‍ ചന്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'വല' എന്ന ചിത്രത്തിലും ജഗതി ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കില്‍ ലൂണ.ആര്‍ എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തിലെത്തുന്നത്.
Read More: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us