/indian-express-malayalam/media/media_files/2025/11/15/uae-lottery-2025-11-15-07-07-21.jpg)
ജഗൻ ബാബു വർഗീസ്
അബൂദാബി: യുഎഇ ലോട്ടറിയുടെ 1 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 2.25 കോടി ഇന്ത്യൻ രൂപ) വമ്പൻ സമ്മാനം ഇന്ത്യക്കാരന്. 14 വർഷമായി യുഎഇയിൽ താമസിക്കുന്ന ജഗൻ ബാബു വർഗീസിനെയാണ് ഭാഗ്യദേവത തുണച്ചത്. അടുത്തിടെ പ്രവാസി ഇന്ത്യക്കാരനായ അനിൽ കുമാർ ബി എന്നയാൾക്ക് യുഎഇ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 100 മില്യൺ ദിർഹം സമ്മാനം വിജയിച്ചിരുന്നു.
നവംബർ ഒന്നിന് പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷമാണ് ജഗൻ തന്റെ ഫോണിൽ നറുക്കെടുപ്പ് ഫലം പരിശോധിച്ചത്. നമ്പറുകൾ ഒന്നൊന്നായി ഒത്തുനോക്കിയപ്പോൾ അത്ഭുതമായിരുന്നുവെന്നും, വിശ്വസിക്കാൻ കഴിയാതെ ഭാര്യയെ വിളിച്ച് വീണ്ടും പരിശോധിക്കാൻ പറഞ്ഞുവെന്നും ജഗൻ പറയുന്നു. എല്ലാ നമ്പറുകളും ശരിയാണെന്ന് കണ്ടപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. ദൈവാനുഗ്രഹമായാണ് ഭാഗ്യത്തെ താൻ കാണുന്നതെന്നും ജഗൻ പറഞ്ഞു.
Also Read: ഇത് ചട്ടമ്പി നാടിലെ കസേര വാസുവിൻ്റെ അനിയൻ ആണോ? കുംഭ എയറിൽ തന്നെ!
സോഷ്യൽ മീഡിയ വഴിയാണ് ജഗൻ യുഎഇ ലോട്ടറിയെക്കുറിച്ച് അറിഞ്ഞത്. യുഎഇ ഗവൺമെന്റിന്റെ കീഴിലുള്ള ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) പൂർണ്ണ അംഗീകാരമുള്ള, ലൈസൻസുള്ള ലോട്ടറിയാണിതെന്ന് മനസ്സിലാക്കിയത് വലിയ തുക ചെലവാക്കി ലോട്ടറിയെടുക്കാൻ തനിക്ക് ആത്മവിശ്വാസം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ലോകം ചുറ്റാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനുമുള്ള ആഗ്രഹമാണ് തന്നെ ലോട്ടറി എടുക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'അപ്പൊ തള്ളല്ലായിരുന്നല്ലേ...' വൈറലായി പപ്പുവിന്റെ ബ്രേക്കുപോയ ആ താമരശ്ശേരി യാത്ര; വീഡിയോ
100 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് നേടും വരെ താൻ കളി തുടരുമെന്നാണ് ജഗൻ പറയുന്നത്. അതേസമയം, കഴിഞ്ഞ ദിവസം യുഎഇ ലോട്ടറിയുടെ ഗ്രാൻഡ് പ്രൈസ് നേടിയ അനിൽ കുമാറിന് 100 ദശലക്ഷം ദിർഹം നികുതി ചുമത്താതെയും തവണകളായല്ലാതെയും ഒറ്റ ഇടപാടിൽ തന്നെ നൽകുമെന്നും ലോട്ടറി അധികൃതർ സ്ഥിരീകരിച്ചിരുന്നു.
Read More: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us