സൂര്യയുടെ താനാ സേർന്ത കൂട്ടത്തിലെ ഹിറ്റ് ഗാനമാണ് ‘സൊടക്ക് മേലെ സൊടക്ക് പോടത്’. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ഗാനം വൻതരംഗമാണ് സൃഷ്ടിച്ചത്. ഈ ഗാനം കോമഡി സ്റ്റാർസിൽ ജഗദീഷ് പാടിയത് കേട്ട് മലയാളികൾ തലയിൽ കൈവച്ചിരുന്നു. ജഗദീഷിന്റെ ഗാനത്തിന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ കൊണ്ട് പൊങ്കാലയിട്ടിരുന്നു ഒരു കൂട്ടം പേർ.
ജഗീഷിന്റെ ഗാനത്തിന്റെ ട്രോൾ വീഡിയോ കണ്ട് ചിരിക്കുകയാണ് ഇപ്പോൾ മലയാളികൾ. വീഡിയോ തകർപ്പനാണെന്ന് പറയാതിരിക്കാനാവില്ല. വീഡിയോയിൽ ജഗദീഷിന്റെ പാട്ട് കേട്ട് സൂര്യ കരയുന്ന ഒരു രംഗവും ഉണ്ട്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിൽ അധികം പേർ കണ്ടുകഴിഞ്ഞു.
അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന സൊടക്ക് ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസാണ്. ഗാനത്തിന്റെ വരികൾ സംവിധായകൻ വിഘ്നേശ് ശിവനും മണി അമുഥാവനും ചേർന്നാണ് എഴുതിയത്.