കഴിഞ്ഞ ദിവസമാണ് രാജ്യത്ത് 827 പോണ്‍ വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഉത്തരാഖണ്ഡ് ഹൈക്കോര്‍ട്ടിന്റെ വിധിയെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്.

സെപ്റ്റംബര്‍ 28 ന് തന്നെ കോടതി വിധി വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് നടപ്പിലാക്കാനായി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതോടെ പല പ്രശസ്ത പോണ്‍ സൈറ്റുകളും ഇപ്പോള്‍ ലഭ്യമല്ല. വിധിയില്‍ ഏറ്റവും കൂടുതല്‍ ഞെട്ടലുണ്ടായിരിക്കുന്നത് ജിയോ ഉപഭോക്താക്കള്‍ക്കാണ്. എല്ലാ സേവനദാതാക്കളും ഉത്തരവ് പാലിക്കുന്നുണ്ടെങ്കിലും ജിയോ നല്‍കുന്ന ഓഫറുകളും ഉപഭോക്താക്കളുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ജിയോ ഉപഭോക്താക്കളാണ് ഈ വിധിയില്‍ ഏറ്റവും കൂടുതല്‍ അമ്പരന്നിരിക്കുന്നത്.

വിധിയെ കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയ വിഷയം ട്രോളുകളാക്കിയും മാറ്റുന്നുണ്ട്. പല തരത്തിലുള്ള മിമ്മുകളും ട്രോളുകളുമായി ജിയോ ഉപഭോക്താക്കളുടെ ഇപ്പോഴത്തെ അവസ്ഥ ചിത്രീകരിക്കുകയാണ് സോഷ്യല്‍ മീഡിയ. മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം ഒരുപോലെ ട്രോളുകള്‍ ഇറങ്ങുന്നുണ്ട്. അംബാനിയെ തെറിവിളിക്കുന്നത് മുതല്‍ മറ്റ് സേവനദാതാക്കളെ അഭയം പ്രാപിക്കുന്ന ജിയോക്കാര്‍ വരെ ട്രോളുകളിലുണ്ട്.

ചില ട്രോളുകള്‍ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook