/indian-express-malayalam/media/media_files/uploads/2017/08/isro-independence-day.jpg)
ബഹിരാകാശത്ത് ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞർ മനോഹരമായ ആലാപനത്തിലൂടെയും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്പെയ്സ് എൻജിനീയേഴ്സ് അസോസിയേഷന്റെ കീഴിലുളള റോക്ക് ആൻഡ് ബാൻഡ് ഇന്ത്യക്കാർക്കായി ഒരു മ്യൂസിക് വിഡിയോ പുറത്തിറക്കിയിരിക്കുന്നു.
നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ മുദ്രാവാക്യത്തിൽ ഊന്നൽ നൽകിയുളളതാണ് ഗാനം. മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ബെംഗാളി, ഹിന്ദി തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിലായാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'കലാപങ്ങളേ തോറ്റോടൂ, ആയുധങ്ങളേ വഴിമാറൂ, കരുത്തരായ് മുന്നേറാം, പുതിയൊരു രാജ്യം പണിയാം' എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്. 'ഞാനൊരു ഇന്ത്യക്കാരൻ' എന്നതാണ് ഗാനത്തിന്റെ ഹൈലൈറ്റ്സ്.
ആറു മിനിറ്റ് ദൈർഘ്യമുളളതാണ് ഗാനം. 20 ഓളം ശാസ്ത്രജ്ഞർ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എയ്റോസ്പെയ്സ് എൻജിനീയർ ഷിജു ജി.തോമസ് ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.