ജറുസലേം: അവൾക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു അത്. അണപൊട്ടിയ വികാരങ്ങളെ അടക്കി നിർത്താൻ അവൾ പാടുപെടുകയായിരുന്നു. ഇസ്രായേലിന്റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ അടച്ചൂപൂട്ടുകയാണെന്ന വാര്‍ത്ത കരഞ്ഞുകൊണ്ട് വായിക്കുന്ന അവതാരക ഗെയ്‌ല ഈവനിന്റെ വീഡിയോയാണ് വൈറലാകുന്നത്. ന്യൂസ് വായിക്കുന്നതിനിടയിലാണ് തന്റെ സ്ഥാപനം സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത ഗെയ്‌ലക്ക് അപ്രതീക്ഷിതമായി വായിക്കേണ്ടി വന്നത്.

പ്രൈം ടൈം ന്യൂസ് അവതരിപ്പിക്കുന്നതിനിടയിലാണ് ഔദ്യോഗിക ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാനുള്ള ഇസ്രേയേല്‍ പാര്‍ലമെന്റിന്റെ നിര്‍ദേശം വരുന്നത്. വാർത്ത വായിക്കുന്നതിനിടയിൽ സങ്കടം സഹിക്കാനാകാതെ അവതാരക കരയുന്നതും വികാരങ്ങളെ അടക്കി നിർത്തി വായന തുടരുന്നതും വീഡിയോയിൽ കാണാം. തീരുമാനത്തോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകുമെന്നും തങ്ങൾക്ക് പുതിയ ജോലി കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗെയ്‌ല വായിക്കുന്നു.

ഇസ്രായേൽ ദേശീയഗാനം ആലപിച്ച് കൊണ്ടാണ് ചാനൽ സംപ്രേക്ഷണം അവസാനിപ്പിച്ചത്. ലക്ഷക്കണക്കിനാളുകളാണ് അവതാരകയുടെ വീഡിയോ ഇതിനോടകം വിവിധ ഫെയ്സ്ബുക്ക് പേജുകളിലായി കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ