scorecardresearch

ഭാര്യയോട് വിട പറഞ്ഞ് യുദ്ധമുഖത്തേക്ക്; ഇസ്രയേൽ യുവാവിന്റെ ചിത്രങ്ങൾ വൈറൽ

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ആയിരക്കണക്കിന് പുരുഷന്മാരെയാണ് ഇസ്രയേൽ റിസർവ് മിലിട്ടറി സേവനത്തിനായി വിളിച്ചിരിക്കുന്നത്

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ആയിരക്കണക്കിന് പുരുഷന്മാരെയാണ് ഇസ്രയേൽ റിസർവ് മിലിട്ടറി സേവനത്തിനായി വിളിച്ചിരിക്കുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Israel-Palestine conflict | Hamas militant group | Gaza Strip | Hananya Naftali | India Naftali

ഇസ്രയേൽ-പലസ്തീൻ പോരാട്ടം നാലാം ദിവസവും തുടരുകയാണ്

പലസ്തീൻ തീവ്രവാദി സംഘടനയായ ഹമാസ് ഇസ്രായേലിന്റെ തെക്കൻ പ്രദേശങ്ങളിൽ നുഴഞ്ഞുകയറിയതോടെ സംഘർഷങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയുമാണ് ഇരുരാജ്യങ്ങളും കടന്നുപോവുന്നത്. ഇതുവരെ 1,600 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ നിന്നുള്ള 900 പേരും ഗാസയിൽ നിന്ന് 700 ഓളം പേരും ഇതിൽ പെടും.

Advertisment

ഇസ്രയേൽ-പലസ്തീൻ പോരാട്ടം നാലാം ദിവസവും തുടരുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലസ്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു. ഇന്നലെ വെള്ളവും വൈദ്യുതി ബന്ധവും വിച്ഛേദിക്കുകയും ഗാസയ്ക്ക് മേൽ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം മുന്നറിയിപ്പില്ലാതെ ക്യാമ്പുകളിലേക്ക് വ്യോമാക്രമണം നടത്തിയാല്‍ ഇസ്രായേലി ബന്ദികളെ വധിക്കുമെന്ന് ഹമാസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ആയിരക്കണക്കിന് പുരുഷന്മാരെയാണ് ഇസ്രയേൽ റിസർവ് മിലിട്ടറി സേവനത്തിനായി വിളിച്ചിരിക്കുന്നത്. അക്കൂട്ടത്തിൽ, ഇസ്രയേൽ മാധ്യമപ്രവർത്തകനായ ഹനന്യ നഫ്താലിയും ഉണ്ട്. സൈനിക യൂണിഫോം അണിഞ്ഞ് തന്റെ സഹപ്രവർത്തകയും ഭാര്യയുമായ ഇന്ത്യ നഫ്താലിയോട് വിടപറയുന്ന ഹനന്യയുടെ ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“എന്റെ രാജ്യമായ ഇസ്രയേലിനെ സേവിക്കാനും സംരക്ഷിക്കാനും ഞാൻ ഡ്രാഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും നൽകി എന്നെ യാത്രയാക്കിയ ഭാര്യയോട് ഞാൻ വിട പറഞ്ഞു. ഇനി മുതൽ അവൾ എനിക്ക് വേണ്ടി കാര്യങ്ങൾ മാനേജ് ചെയ്യുകയും പോസ്റ്റുചെയ്യുകയും ചെയ്യും. അവളോട് നല്ല രീതിയിൽ പെരുമാറുക,” എന്നാണ് ഹനന്യയുടെ ട്വീറ്റ്.

Advertisment

“ഇസ്രായേലിനെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എന്റെ ഭർത്താവ് ഡ്രാഫ്റ്റ് ചെയ്യപ്പെട്ടു. ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ,” ഹനന്യയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ഇന്ത്യ നഫ്താലി കുറിച്ചു.

നേരത്തെ, ഈ ദമ്പതികൾ പ്രാദേശിക ബോംബ് ഷെൽട്ടറിനുള്ളിൽ നിന്നും ഒരു വീഡിയോ പങ്കിട്ടിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്വയം രക്ഷിക്കാൻ കുറേയേറെ ഓടേണ്ടി വന്നുവെന്നും റോക്കറ്റ് സൈറണുകളുടെയും സ്ഫോടനങ്ങളുടെയും ശബ്ദം കേട്ടാണ് രാവിലെ ഉണർന്നതെന്നും നഫ്താലി ദമ്പതികൾ വീഡിയോയിൽ പറയുന്നു. “സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തുവിടുന്നതിനാൽ ഞാനും എന്റെ ഭാര്യയും ഇപ്പോൾ ബോംബ് ഷെൽട്ടറിലാണ്. ഇസ്രായേൽ യുദ്ധത്തിലാണ്,” എന്നായിരുന്നു ഹനന്യയുടെ ട്വീറ്റ്. ഒരു ബോംബ് ഷെൽട്ടറിൽ ഇരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പകരം എന്തു ചെയ്യാനാവുമെന്ന ആലോചനയിലാണെന്നും നഫ്താലി കൂട്ടിച്ചേർത്തു

ചൊവ്വാഴ്ച പുലർച്ചെ, ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൊലപ്പെട്ട മാധ്യമപ്രവർത്തകരുടെ പേരുകളോ അവർ പ്രവർത്തിച്ച വാർത്താ ഔട്ട്ലെറ്റുകൾ ഏതെന്നോ നിലവിൽ വ്യക്തമല്ല. നിരവധി മാധ്യമ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് വ്യോമാക്രമണം നടന്നതെന്ന് രക്ഷപ്പെട്ടവർ പറയുന്നു. ശനിയാഴ്ച ഗാസയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ മൂന്ന് പലസ്തീൻ മാധ്യമപ്രവർത്തകരും വെടിയേറ്റ് മരിച്ചിരുന്നു.

Israel Israel Palestine Issues

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: