scorecardresearch

‘സിങ്കപ്പെണ്ണേ’; ഫുട്‍ബോൾ ആരാധകരുടെ മനം കവർന്ന് ഒരു മലയാളി പെൺകുട്ടി, വീഡിയോ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആണ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്

football, ISL, viral video

മലയാളിക്ക് എന്നും ഫുട്‍ബോൾ ആവേശമാണ്. ഐഎസ്എലും കേരളാ ബ്ലാസ്റ്റേഴ്സും ആവേശം വന്നോളാം ഉയരാൻ കാരണമായിട്ടുണ്ട്. ആൺ പെൺ വ്യത്യാസമില്ലാതെ ഫുട്‍ബോളിന് ഇന്ന് ആരാധകർ ഏറെയാണ് കേരളത്തിൽ. കാൽപന്തിനോടുള്ള ഇഷ്ടത്തിൽ നിരവധി പെൺകുട്ടികളും ഇന്ന് കാലികളത്തിലേക്ക് എത്തുന്നുണ്ട്. ഇപ്പോഴിതാ, അങ്ങനെയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇന്ത്യൻ ഫുട്‍ബോളിന് പുതിയ മുഖം നൽകിയ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആണ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. ‘നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാട്ടിൻ പുറത്തെ ഒരു ചെറിയ മൈതാനത്ത് ആൺ കുട്ടികൾക്കൊപ്പം ഫുട്‍ബോൾ കളിക്കുന്ന പെൺകുട്ടിയാണ് വീഡിയോയിൽ. പാസ് ചെയ്ത് കിട്ടുന്ന പന്ത് ആൺ കുട്ടികളായ മറ്റു കളിക്കാർക്ക് ഇടയിലൂടെ മനോഹരമായി ഡ്രിബിൾ ചെയ്ത് കൊണ്ടുപോകുന്നതാണ് വീഡിയോയിൽ.

മലയാളികൾ ഉൾപ്പടെ നിരവധിപേരാണ് ഐഎസ്എൽ പങ്കുവച്ച വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. “സിങ്കപ്പെണ്ണേ” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. “കേരളത്തിലെ ഒരു സാധാരണ ദിവസം”, “ഇതാണ് കേരളം”, “മലയാളി ഡാ”, “ഹബീബി കം ടു കേരള” എന്നിങ്ങനെ പോകുന്നു ഓരോരുത്തരുടെ കമന്റുകൾ.

ഇന്നലെ വൈകുന്നേരം പങ്കുവച്ച വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേരാണ് ഇൻസ്റ്റഗ്രമിൽ മാത്രം കണ്ടിരിക്കുന്നത്.

Also Read: കൈ വീശിക്കാണിച്ച് ‘ചിണ്ടു’ നേടിയ സ്നേഹം; ഹൃദ്യം ഈ ജന്മദിനാഘോഷം; വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Isl shares kerala girl playing football viral video