കേരളത്തിന്റെ ഫുട്ബോൾ ലഹരിയുടെ പുതിയ പേരാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തിയപ്പോൾ അത്രയും ആവേശത്തിലായിരുന്നു ആരാധകരും. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ് മറ്റൊരു ഐഎസ്എൽ സീസണിനോടും വിടപറഞ്ഞപ്പോൾ ആരാധകർ വലിയ നിരാശയിലായി. ഈ നിരാശ ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ അണപൊട്ടിയൊഴുകുകയാണ്. പലരും ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടാണ് ബ്ലാസ്റ്റേഴ്സിനെ ഉപമിക്കുന്നത്.
രസകരമായ ട്രോളുകളും ബ്ലാസ്റ്റേഴ്സിനെയും ആർസിബിയെയും ബന്ധപ്പെടുത്തി വരുന്നുണ്ട്. “കൂടെ ആരും ഇല്ലെന്ന് തോന്നിയാൽ തലയുയർത്തി നോക്കാം നിങ്ങൾക്ക് നിങ്ങളെ പോലെ നിരാശയോടെ മടങ്ങിയ മറ്റുള്ളവർ വേറെയുമുണ്ട്” എന്ന് ആരാധകരെ സമാധാനിപ്പിക്കുന്നത് മുതൽ, മൂന്ന് ഫൈനൽ തോൽവികൾ എന്ന റെക്കോർഡ് എനിക്കാണെന്നും അതിൽ കൈ വയ്ക്കരുതെന്ന് പറയുന്ന രസകരമായ ട്രോളുകൾ വരെ അതിൽ ഉൾപ്പെടുന്നു.




ലോകത്തെ ഏറ്റവും മികച്ച ടി20 ബാറ്റർമാരായ വിരാട് കോഹ്ലി, എബി ഡിവില്ലെയ്സ്, ക്രിസ് ഗെയ്ൽ എന്നിവർ കളിച്ച ആർസിബിയുടെ അവസ്ഥയും കേരള ബ്ലാസ്റ്റേഴ്സിന് സമമാണ്. അത് തന്നെയാണ് ട്രോളുകൾക്ക് കാരണവും. എല്ലാ സീസണിലും മികച്ച ടീമുമായി എത്തുന്ന ആർസിബി പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ പോലെ ലീഗ് സ്റ്റേജിൽ തന്നെ നിരാശരായി മടങ്ങിയിട്ടുണ്ട് . മൂന്ന് തവണ ഫൈനലിൽ എത്തുകയും അവിടെ തോൽവി വഴങ്ങുകയും ചെയ്തിട്ടുണ്ട് .ഈ തോൽവികളിലും മഞ്ഞപ്പട ആരാധകരെ പോലെ ആരാധകർ ആർസിബിയെ എന്നും ചേർത്ത് നിർത്തിയിട്ടുണ്ട്.
Also Read: Kerala Blasters vs Hyderabad FC: ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൊടിച്ച് കട്ടിമണി; ഹൈദരാബാദിന് കന്നിക്കിരീടം