മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്‌ണകുമാറിന്റേത്. നാല് പെൺമക്കളും അവരുടെ പ്രിയപ്പെട്ട അച്ഛനും സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. ഓരോ ദിവസവും ഇവർ പങ്കുവയ്‌ക്കുന്ന ചിത്രങ്ങൾക്ക് താഴെ നിരവധി പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ട്. ഇപ്പോൾ ഇതാ ഇഷാനിയുടെ ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുകയാണ് സഹോദരി ഹൻസിക കൃഷ്‌ണകുമാർ.

 

View this post on Instagram

 

PC:Myself with the help of timer. Edit Courtesy:My Hansu Baby @hansikakrishna_

A post shared by Ishaani Krishna (@ishaani_krishna) on

വളരെ വ്യത്യസ്‌തമായ ഒരു ചിത്രമാണ് ഇഷാനി ഇന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്നാൽ, ഫോട്ടോയ്‌ക്കു താഴെ ഉടനടി തന്നെ കമന്റുമായി എത്തി ഹൻസിക. ചിത്രം എഡിറ്റ് ചെയ്‌തതിന്റെ ക്രെഡിറ്റ് തനിക്ക് തരാത്തതിലുള്ള നീരസം പങ്കുവയ്‌ക്കുകയായിരുന്നു ഹൻസിക. ‘മാഡം’ എന്നു വിളിച്ചാണ് ഹൻസിക ഇഷാനിയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്‌തിരിക്കുന്നത്. ‘മാഡം, ചിത്രം എഡിറ്റ് ചെയ്‌തതിന്റെ ക്രെഡിറ്റ് എവിടേ?’ എന്ന് വളരെ ഗൗരവത്തോടെയാണ് ഹൻസിക ചോദിക്കുന്നത്. ഉടൻ തന്നെ ഇഷാനിയുടെ മറുപടിയുമെത്തി. ‘അയ്യോ, ഞാൻ ഓർത്തില്ല വാവേ. ഇപ്പോ ഇടാം’ എന്നായിരുന്നു ഇഷാനിയുടെ മറുപടി. ഉടൻ തന്നെ ഇഷാനി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹൻസികയ്‌ക്ക് ക്രെഡിറ്റ് നൽകി എഡിറ്റ് ചെയ്യുകയും ചെയ്തു.

ലോക്ക്ഡൗണ്‍ ആയതിനാൽ നാല് സഹോദരിമാരും ഒന്നിച്ചാണ് സമയം ചെലവഴിക്കുന്നത്. വീടിനുള്ളിൽ കളിയും ചിരിയും ഡാൻസുമൊക്കെയായി ആസ്വദിക്കുകയാണ് നാലുപേരും. ഏതാനും ദിവസങ്ങൾക്കു മുൻപ് മക്കളായ ഹൻസികയും ദിയയും ഒന്നിച്ചുള്ള ഏതാനും ടിക്‌ടോക് വീഡിയോകൾ കൃഷ്ണകുമാർ പങ്കുവച്ചിരുന്നു. “ചിരിക്കൂ, സന്തോഷമായിരിക്കൂ,” എന്നാണ് കൃഷ്ണകുമാർ കുറിക്കുന്നത്. ‘തിളക്കം’ സിനിമയിൽ ദിലീപും കെപിഎസി ലളിതയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് ഹൻസുവും ദിയയും ടിക്‌ടോകിൽ അവതരിപ്പിക്കുന്നത്. മറ്റൊരു വീഡിയോയിൽ ദിലീപ്- സുരാജ് വെഞ്ഞാറമൂട് കോമ്പോയിലാണ് ഇരുവരും എത്തുന്നത്.

 

View this post on Instagram

 

Smile and be happy..

A post shared by Krishna Kumar (@krishnakumar_actor) on

മുൻപ് അഹാനയും ഇഷാനിയും ദിയയും ഹൻസികയും ചേർന്ന് വീടിനകത്ത് ഡാൻസ് ചെയ്യുന്നതിന്റെ ഒരു വീഡിയോ കൃഷ്ണകുമാറും പങ്കുവച്ചിരുന്നു. വീട്ടിൽ കുടുങ്ങി കിടക്കുന്ന എല്ലാവർക്കും ഞങ്ങളുടെ വക ഒരു എന്റർടെയിൻമെന്റ് എന്നായിരുന്നു കൃഷ്ണകുമാർ കുറിച്ചത്. നാലു പേർക്കും ഒരേ താള ബോധം, അത്ഭുതപ്പെടുത്തുന്നു എന്നാണ് വീഡിയോയ്ക്ക് ആളുകൾ കമന്റ് ചെയ്തത്.

അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook