മുംബൈ: ആഡംബരത്താൽ നിറയുകയണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹചടങ്ങുകൾ. ഇറ്റലിയിൽ വച്ച് നടന്ന ഇഷയുടെ വിവാഹ നിശ്ചയവും ഇപ്പോഴിതാ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്തും ആഡംബരം വിളിച്ചറിയിക്കുന്നതാണ്

ഇഷയുടെയും ആനന്ദിന്റെയും ആദ്യാക്ഷരങ്ങൾ കൊത്തിയിട്ടുള്ള പെട്ടിയിലാണ് വിവാഹക്ഷണകത്ത് ഒരുക്കിയിരിക്കുന്നത്. പെട്ടി തുറക്കുമ്പോൾ ഗായത്രിമന്ത്രമാണ് കേൾക്കാനാവുന്നത്. പെട്ടിയുടെ അകത്ത് നാല് ചെറിയ പെട്ടികളുമുണ്ട്. സ്വർണം കൊണ്ട് നിർമിച്ചിരിക്കുന്ന പെട്ടികളിൽ ഗായത്രി ദേവിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 12ന് മുബൈയിലാണ് ഇരുവരുടേയും വിവാഹം.

അടുത്തിടെ ഈ വിവാഹക്ഷണക്കത്തുമായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൻ അനന്ദ് അംബാനി, ഇഷയുടെ മുത്തശ്ശി കോകിലാബെൻ എന്നിവർ സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയിരുന്നു.

ആഡംബരത്തിന്റെ നെറുകയിൽ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹ നിശ്ചയം

ഇറ്റലിയിലെ ലേക്ക് കോമോയിൽവച്ചായിരുന്നു ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ഗംഭീര ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്. മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വച്ച് ഈ വര്‍ഷം മേയിലാണ് ആനന്ദ് തന്റെ സുഹൃത്തായ ഇഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിനുപിന്നാലെ ഇരു കുടുംബവും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. പിരമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനാണ് ആനന്ദിന്റെ പിതാവ് അജയ് പിരമൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ