/indian-express-malayalam/media/media_files/2025/10/26/vellapally-at-varthamanam-2025-10-26-18-27-18.jpg)
വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പത്മപുരസ്‌കാരത്തെപ്പറ്റി വെള്ളാപ്പള്ളി മുൻപ് പറഞ്ഞ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.
Also Read:വിവാദം അനാവശ്യമെന്ന് എഴുത്തുകാർ; കുടുംബത്തെ മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് എംടിയുടെ മക്കൾ
"പത്മഭൂഷണ് വല്ല വിലയുമുണ്ടോ...അത് കാശ് കൊടുത്താൽ കിട്ടുന്ന സാധനമല്ലേ, തരാമെന്ന് പറഞ്ഞാലും ഞാൻ വാങ്ങില്ല."- ഇതായിരുന്നു പത്മപുരസ്‌കാരം സംബന്ധിച്ചുള്ള വെള്ളാപ്പള്ളിയുടെ അഭിപ്രായം.ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു അവതരിപ്പിക്കുന്ന ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് വെള്ളാപ്പള്ളി ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്.
Also Read: 'വേടാ, കുറച്ച് മാറി നിന്നോ...കൂട്ടിയാൽ കൂടില്ല!' ആരാധകരെ ഇളക്കി മറിച്ച് കൊല്ലം ഷാഫി
പത്മഭൂഷൺ നൽകിയാൽ സ്വീകരിക്കുമോയെന്ന് ചോദ്യത്തിന് എനിക്ക് വേണ്ട എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പെട്ടെന്നുള്ള മറുപടി. "പത്മഭൂഷന് വല്ല വിലയുമുണ്ടോ? അത് കാശ് കൊടുത്താൽ കിട്ടുന്ന സാമാനമായി മാറിയില്ലേ. അതിനൊക്കെ അന്തസുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പൊ പത്മഭൂഷനൊക്കെ ഏത് പട്ടിയ്ക്ക് വേണം. തരാമെന്ന് പറഞ്ഞാലും ഞാൻ മേടിക്കത്തില്ല."- വെള്ളാപ്പള്ളി വർത്തമാനത്തിൽ പറഞ്ഞു.
താൻ ഏതെങ്കിലും അവാർഡുകൾ വാങ്ങിയിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. "താൻ വല്ല അവാർഡും വാങ്ങിയതായി കേട്ടിട്ടുണ്ടോ പല അവാർഡുകൾക്കും വിളിച്ചിട്ടുണ്ട്. എല്ലാവരോടും നോ എന്നാണ് പറയുന്നത്."- വെള്ളാപ്പള്ളി പറയുന്നു.
2025 ഒക്ടോബർ 26-ന് സ്ട്രീം ചെയ്ത വർത്തമാനത്തിലാണ് വെള്ളാപ്പള്ളി നടേശൻ പത്മപുരസ്‌കാരത്തെപ്പറ്റി ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്. ഇക്കുറി പത്മഭൂഷൺ വെള്ളാപ്പള്ളിയ്ക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ, വർത്തമാനത്തിൽ വെള്ളാപ്പള്ളി നടത്തിയ അഭിമുഖം വീണ്ടും വൈറലായിരിക്കുന്നത്.
Also Read:കൈലി മുണ്ടും ജഴ്സിയും വേഷം; കഴിക്കാൻ മന്തി; മലപ്പുറത്തെ യുവാക്കളുടെ ഒരു ദിവസം!
അഭിമുഖത്തിൽ പിണറായി വിജയൻ സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി വിലയിരുത്തുന്നു. വിഡി സതീശനെ രൂക്ഷമായി വിമർശിക്കുന്നതിനൊപ്പം സതീശൻ പിണറായുടെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി പറയുന്നുണ്ട്.
എട്ട് മലയാളികൾക്കാണ് ഇക്കുറി പത്മപുരസ്‌കാരങ്ങൾ ലഭിച്ചിരിക്കുന്നത്. വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദിരിക്കും. ജസ്റ്റിസ് കെടി തോമസ്, പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മമ്മൂട്ടിയ്ക്കും വെള്ളാപ്പള്ളി നടേശനുമാണ് പത്മഭൂഷൺ പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് അർഹരായവർ.
കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്‌ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്‌കാരം നൽകി രാജ്യം ആദരിക്കുന്നത്.
Read More:വെക്കെടാ ഇതിന് മുകളിലൊന്ന്! സാറ്റിസ്ഫാക്ഷൻ ലെവലിന്റെ അങ്ങേത്തലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us