കാനഡയിലെ വനത്തിനുളളിൽനിന്നുളള വീഡിയോ കണ്ട് അമ്പരക്കുകയാണ് ലോകം. ശ്വസിക്കുന്ന കാട് എന്ന പേരിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മനുഷ്യനെപ്പോലെ കാടിനുളളിലെ നിലവും ശ്വസിക്കുന്നതുപോലെ തോന്നുന്നതാണ് വീഡിയോ.
കാനഡയിലെ ക്യുബെക് റീജിയണിലെ സ്കെർ കോർ പ്രവിശ്യയിലെ വനത്തിനുളളിൽനിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഫോബ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറ്റാണ് ഈ അത്ഭുത പ്രതിഭാസത്തിനുകാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം. ശക്തിയേറിയ കൊടുങ്കാറ്റിൽ തറ വെളളം കൊണ്ട് നിറയും. ഇത് മണ്ണിനെ ഈർപ്പമുളളതാക്കുന്നു. ശക്തമായ കാറ്റ് വീശി അടിക്കുമ്പോൾ വേരുകൾക്കൊപ്പം മണ്ണും ഉയർന്നുപൊങ്ങും. അങ്ങനെയാണ് ഈ പ്രതിഭാസം ഉണ്ടാകുന്നതെന്നാണ് ഫോബ്സിന്റെ റിപ്പോർട്ട്.
The ground looks like it's breathing in this Quebec forest. pic.twitter.com/AeETAYJOdN
— Daniel Holland (@DannyDutch) October 20, 2018
വീഡിയോ ഇതിനോടകം മൂന്നു മില്യൻ പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.