scorecardresearch
Latest News

അശ്ലീല പരസ്യത്തിനെതിരെ പരാതിയുമായി യുവാവ്; സ്വന്തം സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യെന്ന് ഐആര്‍സിടിസി

ട്വിറ്ററിലിപ്പോള്‍ വടി കൊടുത്ത് അടി മേടിച്ച ആനന്ദ് കുമാറാണ് താരം. ട്രോളുകളും മീമുകളുമായി ഇദ്ദേഹത്തിന് പറ്റിയ അമളി ആഘോഷിക്കുകയാണ് ട്വിറ്റര്‍ ലോകം.

IRCTC, IRCTC reply, indian railways, IRCTC tweet, vulgar tweet, vulgar post, IRCTC vulgar ads, funny tweets, viral tweets, twitter reactions, indian express, indian express news

ഐആര്‍ടിസി വെബ് സൈറ്റിലെ അശ്ലീല പരസ്യത്തിനെതിരെ പരാതി നല്‍കിയ വ്യക്തിക്ക് കിട്ടിയത് എട്ടിന്റെയല്ല എണ്‍പത്തിയെട്ടിന്റെ പണിയാണ്. ആനന്ദ് കുമാര്‍ എന്നയാള്‍ക്കാണ് ഐആര്‍ടിസി മുട്ടന്‍ തിരിച്ചടി നല്‍കിയത്.

വെബ്ബ് സൈറ്റിലെ അശ്ലീല പരസ്യത്തിനെതിരെ ട്വിറ്ററിലൂടെയാണ് കുമാര്‍ രംഗത്തെത്തിയത്. പരസ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ട്വീറ്റ്. ഇത്തരം പരസ്യം അപമാനകരമാണെന്നും അലോസരപ്പെടുത്തുന്നതും വൃത്തിക്കേടുമാണെന്ന് കുമാര്‍ ട്വീറ്റ് ചെയ്തു. ഐആര്‍സിടിസിയ്ക്ക് പുറമെ റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനേയും കുമാര്‍ ടാഗ് ചെയ്തിരുന്നു.

ഐആര്‍സിടിസിയില്‍ നിന്നും മാപ്പ് പ്രതീക്ഷ കുമാറിന് പക്ഷെ ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത മറുപടിയായിരുന്നു. സൈറ്റിലെ പരസ്യങ്ങള്‍ നിങ്ങളുടെ തന്നെ സെര്‍ച്ച് ഹിസ്റ്ററിയെ അടിസ്ഥാനപ്പെടുത്തിയാണെന്നും അതിനാല്‍ സ്വന്തം സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്താല്‍ മതിയെന്നുമായിരുന്നു ഐആര്‍സിടിസിയുടെ മറുപടി ട്വീറ്റ്.

സംഗതി കുമാറിന്റെ കൈവിട്ടതോടെ ട്രോളന്മാര്‍ ഏറ്റെടുത്തു. ട്വിറ്ററിലിപ്പോള്‍ വടി കൊടുത്ത് അടി മേടിച്ച ആനന്ദ് കുമാറാണ് താരം. ട്രോളുകളും മീമുകളുമായി ഇദ്ദേഹത്തിന് പറ്റിയ അമളി ആഘോഷിക്കുകയാണ് ട്വിറ്റര്‍ ലോകം.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Irctcs epic reply to website users complaint about obscene and vulgar ads