scorecardresearch

‘അവനെന്ന് എങ്ങനെ മനസിലാക്കി’; ഒരു പാമ്പിനെച്ചൊല്ലി വംശീയ ചര്‍ച്ച

ജിമ്മിലേക്കു കടക്കാന്‍ ശ്രമിക്കുന്ന പാമ്പിന്റെ ചിത്രം ഒഡിഷ അഡീഷണല്‍ ഡി ജി പിയായ അരുണ്‍ ബോത്രയാണു പങ്കുവച്ചിരിക്കുന്നത്

‘അവനെന്ന് എങ്ങനെ മനസിലാക്കി’; ഒരു പാമ്പിനെച്ചൊല്ലി വംശീയ ചര്‍ച്ച

മഴക്കാലത്ത് പൊതുസ്ഥലങ്ങളിലും വീടിന്റെ പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണ്. ആളുകളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ അപ്രതീക്ഷിത സ്ഥലങ്ങളില്‍ വരെ പാമ്പുകളെ കാണാറുണ്ട്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ പങ്കുവച്ച ഈ പാമ്പ് ചിത്രം ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

ജിമ്മിലേക്കു കടക്കാന്‍ ശ്രമിക്കുന്ന പാമ്പിന്റെ ചിത്രമാണ് ഒഡിഷ അഡീഷണല്‍ ഡി ജി പിയായ അരുണ്‍ ബോത്ര പങ്കുവച്ചിരിക്കുന്നത്. ജിമ്മലേക്കു വന്നപ്പോഴായിരുന്നു ബോത്ര പാമ്പിനെ കണ്ടത്.

പാമ്പിന്റെ രണ്ടു ചിത്രം പങ്കുവച്ച അദ്ദേഹം ”അവന്‍ ജിമ്മിലേക്കു കടക്കാന്‍ ശ്രമിക്കുകയാണ്. അവന്‍ ഇപ്പോള്‍ തന്നെ വളരെയധികം മെലിഞ്ഞതാണ്,”എന്ന് തമാശയായി കുറിച്ചു.

ഇന്നു ഷെയര്‍ ഷെയ്ത ഫോട്ടോയ്ക്കു 1300 ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു. വളരെ രസകരമായ നിരവധി കമന്റുകളാണു ചിത്രത്തിനു താഴെ പലരും കുറിച്ചിരിക്കുന്നത്.

”കടുത്ത വംശീയ വിദ്വേഷം. അവനാണെന്നും അവളല്ലെന്നും നിങ്ങള്‍ എങ്ങനെ നിഗമനത്തിലെത്തി?” ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. ”ഞാന്‍ ചിത്രങ്ങളെടുക്കുകയായിരുന്നു. അവന്‍ കാത്തുനിന്നില്ല, തിരിഞ്ഞുവന്ന് സ്ഥലം വിട്ടു,”എന്നാണു ഇതിനു ബോത്ര നല്‍കിയിരിക്കുന്ന മറുപടി.

”എന്തുകൊണ്ടാണ് നിങ്ങള്‍ അവന്റെ ഡയറ്റ് പ്ലാന്‍ പരിശോധിക്കാത്തത്,” എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ”ഞാന്‍ അവന്റെ മെനുവില്‍ ഉണ്ടെങ്കിലോ”എന്നായിരുന്നു ഇതിനു ബോത്രയുടെ മറുപടി. ”മറ്റുള്ളവരെ അസൂയപ്പെടുത്താന്‍ അവന്‍ അവിടെയുണ്ടാകുമായിരുന്നു സര്‍,” എന്നു മറ്റൊരാള്‍ മറുപടി നല്‍കി.

”അവന്‍ ജിമ്മില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എല്ലാവരുടെയും ഹൃദം നല്ല പോലെ പ്രവര്‍ത്തിക്കുമായിരുന്നു,” എന്ന് മറ്റൊരു ഉപയോക്താവ് തമാശയായി പറഞ്ഞു. ‘ഹഹഹ.. മെലിയാനായല്ല എല്ലാവരും ജിമ്മില്‍ പോകുന്നത്. ചിലര്‍ ഫിറ്റ്നസിനും പോകുന്നു.. സൂക്ഷിക്കുക,” മറ്റൊരാള്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Ips officer shares pic of snake trying to sneak into gym