ന്യൂഡൽഹി: ആഘോഷപരിപാടികളില്‍ പൊതുവെ തല കാണിക്കാത്തവരാണ് പൊലീസുകാര്‍. വിനോദത്തേക്കാളും മറ്റുളളവരുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പൊലീസുകാര്‍ വളരെ അപൂര്‍വം വേദികളില്‍ മാത്രമാണ് എല്ലാം മറന്ന് ആഘോഷിക്കാറുളളത്.
ഗായിക സ്വപ്ന ചൗധരിയുടെ ഗാനത്തിന് ഐപിഎസ് ഉദ്യോഗസ്ഥ ഉൾപ്പടെയുള്ള വനിത പൊലീസുകാർ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഡൽഹിയിൽ പൊലീസ് അസോസിയേഷൻ പരിപാടിക്കിടെയാണ് വനിതാ പൊലീസുകാരുടെ വൈറൽ നൃത്തം അരങ്ങേറിയത്. സ്റ്റേജിൽ ‘തേരി ആഗയാ കാ യോ കജോൾ’ എന്ന പാട്ട് ആരംഭിച്ചതും നൃത്തവുമായി പൊലീസുകാർ സ്റ്റേജിലേക്ക് എത്തുകയായിരുന്നു. ആദ്യം ഒന്ന് രണ്ട് പേർ മാത്രമായിരുന്നു നൃത്തം ചെയ്യാനായി എത്തിയതെങ്കിലും പിന്നീട് ഐപിഎസ് ഉദ്യോഗസ്ഥ ഉൾപ്പടെയുള്ളവർ സ്റ്റേജിലേക്ക് കയറി.
महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का ये वीडियो pic.twitter.com/2QSZI4cXtP
— Mukesh singh sengar (@mukeshmukeshs) April 1, 2019
വീഡിയോ വ്യാപകമായാണ് സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. വനിതാ ശാക്തീകരണത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ കാഴ്ചയെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.