തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി കാഴ്ച്ചവെച്ചത്. 52 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം പുറത്താകാതെ 90 റൺസ് മത്സരത്തിൽ കോഹ്‌ലി നേടി. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് കോഹ്‌ലി സ്വന്തം പേരിലാക്കി. 2018 ൽ ചെന്നൈയ്ക്കെതിരെ 51 പന്തിൽ 84 റൺസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായിരുന്ന കെയ്ൻ വില്യംസന്റെ റെക്കോർഡാണ് കോഹ്‌ലി തകർത്തത്.
പ്രിയപ്പെട്ടവൻ മൈതാനത്ത് നിറഞ്ഞാടുമ്പോൾ ഗ്യാലറിയിലിരുന്ന് കോഹ്‌ലിക്ക് ആവേശം പകരുന്ന അനുഷ്ക ശർമ്മയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
this makes me so happy !! @imVkohli @AnushkaSharma#Virushka #ViratKohli #AnushkaSharma pic.twitter.com/gMq9Mjn21M
— Kaushik Dafda (@ikaushikdafda) October 11, 2020
#AnushkaSharma#Virushka #RCB
This makes me so happy.
The glow , and that proud smileCongratulations @imVkohli
Game changer of the match.
Man of the match
Unacademy #LetsCrackIt sixes.. pic.twitter.com/oJWJqda9Ql— VIKRANT मुदगिल (@VikrantMudgil) October 11, 2020
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ബൗളര്‍മാരുടെ മികവിലായിരുന്നു ബാംഗ്ലൂരിന്റെ ജയം. 40 പന്തില്‍ നാല് ഫോറടക്കം 42 റണ്‍സെടുത്ത അമ്പാടി റായിഡുവാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍.
This is so beautifull #virushka pic.twitter.com/Ul5gWrR3Yr
— Aisha♡ (@Sunkissed_4) October 10, 2020
Nushkie and the baby cheering for Virat please #virushka pic.twitter.com/eS0aNmW6Qf
— (@faeintheclouds) October 10, 2020
വിജയത്തോടെ പോയിന്റ് ടേബിളിൽ ബാംഗ്ലൂർ നാലാം സ്ഥാനത്തെത്തി.