സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന വിചിത്ര ജീവിയുടെ വീഡിയോ കണ്ട് അദ്ഭുതപ്പെടുകയാണ് പലരും. ഐഎഫ്എസ് ഓഫീസർ പ്രവീൺ കസ്‌വാനാണ് വിചിത്ര ജീവിയുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പച്ച നിറത്തിലുളള വിചിത്ര ജീവി മരത്തിന്റെ ശിഖരത്തിലൂടെ പതിയെ നടന്നുനീങ്ങുന്നതാണ് വീഡിയോയിലുളളത്.

Read Also: കോവിഡ് 19: എച്ച്ഐവി ചികിത്സ വിജയം കണ്ടു, ഇറ്റാലിയൻ ദമ്പതികൾ രോഗവിമുക്തരായി

ഇതുപോലൊരു ജീവിയെ നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാവില്ലെന്നു പറഞ്ഞാണ് മരിയ ചാകോം ഷൂട്ട് ചെയ്ത വീഡിയോ കസ്‌വാൻ പങ്കുവച്ചിരിക്കുന്നത്. ഷെയർ ചെയ്ത് ഒരു മണിക്കൂറിനുളളിൽ 3,200 ലധികം പേരാണ് 44 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ കണ്ടിരിക്കുന്നത്.

പലരും ഈ ജിവിയുടെ പേരെന്താണെന്നാണ് കമന്റ് സെഷനിൽ ചോദിച്ചിരിക്കുന്നത്. ഇതിനു മുൻപ് ഇത്തരമൊരു ജീവിയെ കണ്ടിട്ടില്ലെന്നും ചിലർ എഴുതിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook