scorecardresearch

'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ

ഇന്നസെന്റിന്റെ ജോഡിയായി മഞ്ജു വാര്യരും നവ്യ നായരും എത്തുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ഇന്നസെന്റിന്റെ ജോഡിയായി മഞ്ജു വാര്യരും നവ്യ നായരും എത്തുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Innocent AI Video

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികൾക്ക് ഒരായുഷ്കാലം ഓർത്തോർത്ത് ചിരിക്കാനുള്ള ഹാസ്യമുഹൂർത്തങ്ങൾ നൽകിയ നടനാണ് ഇന്നസെന്റ്. സിനിമകളിൽ മാത്രമല്ല, വേദികളിലും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്ന സാന്നിധ്യമായിരുന്നു ഇന്നസെന്റ്.  

Advertisment

സിനിമയിൽ അഭിനയിക്കാൻ ഷൂട്ടിങ് സെറ്റുകളിൽ എത്തുമ്പോൾ ഏതു നടിയാണ് തനിക്കൊപ്പം ജോഡിയായി ആഭിനയിക്കുന്നതെന്ന് അന്വേഷിക്കാറുണ്ടെന്ന് മുൻപ് ഒരു വേദിയിൽ ഇന്നസെന്റ് പറഞ്ഞിരുന്നു. മഞ്ജു വാര്യരും നവ്യ നായരുമെല്ലാം ഒപ്പം അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം എങ്കിലും കെപിഎസി ലളിതയാകും ഒടുക്കും തന്റെ പാർട്ണർ ആവുക എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വേദിയിൽ കൂട്ടച്ചിരി പടർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്തിരുന്നു.

Also Read: വീണ്ടും ഒത്തുചേർന്ന് 'ഹലോ കുട്ടിച്ചാത്തൻ' താരങ്ങൾ; കമന്റുമായി വർഷയും നിമ്മിയും

ഇപ്പോഴിതാ, ഇന്നസെന്റിന്റെ ആ ആഗ്രഹം എഐയിലൂടെ നിറവേറുകയാണ്. ഇന്നസെന്റിന്റെ ജോഡിയായി മഞ്ജുവും നവ്യയും എത്തുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയുടെ അവസാനം കാണിക്കുന്ന, കെപിഎസി ലളിത- ഇന്നസെന്റ് ജോഡിയാണ് പോസ്റ്റിന്റെ ഹൈലൈറ്റ്.

Also Read: താജ്‌മഹൻ 'കാണാനില്ല'! വൈറലായി വീഡിയോ

വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ തീർത്ത കോമ്പോ ആയിരുന്നു കെപിഎസി ലളിത, ഇന്നസെന്റ് കൂട്ടുകെട്ട്. മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്‌നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്..

Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

Viral Video Innocent AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: