Latest News

നടുറോഡിൽ നൃത്തം; യുവതിക്കെതിരെ പൊലീസ് നോട്ടീസ്

ഇൻസ്റ്റഗ്രാം വീഡിയോ ഷൂട്ട് ചെയ്യാനായിരുന്നു നടുറോഡിൽ യുവതിയുടെ നൃത്തം

Indore, Rasoma Square dance video, Shreya Kalra dancing on road, shreya Kalra viral video

ഇൻസ്റ്റഗ്രാം റീലുകളുടെ കാലമാണിത്. വ്യത്യസ്തമായ ഇൻസ്റ്റഗ്രാം റീലുകളും വീഡിയോകളും എടുക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയയിലെ ചെറുപ്പക്കാർ. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാം വീഡിയോക്കായി നടുറോഡിൽ നൃത്തം ചെയ്ത് പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് ശ്രേയ കൽറ എന്ന യുവതി.

Read more: നമ്മുടെ പ്രിയനടന്മാർ ഫുട്‍ബോൾ കളിക്കാരായാൽ; വൈറലായി ചിത്രങ്ങൾ

മധ്യപ്രദേശിലെ ഇൻഡോർ റസോമ സ്ക്വയറിലാണ് സംഭവം. ട്രാഫിക് സിഗ്നലിൽ ചുവപ്പ് കത്തിയപ്പോൾ റോഡിലേക്ക് ഓടിയിറങ്ങി സീബ്ര ലൈനിൽ നൃത്തം ചെയ്യുന്ന ശ്രേയയെയാണ് വീഡിയോയിൽ കാണാനാവുക. ‘ഡെയർ ചലഞ്ച്’ എന്ന പേരിൽ ശ്രേയ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സംഭവം വൈറലായതിനു പിന്നാലെ ശ്രേയയെ തേടി പൊലീസിന്റെ നോട്ടീസും എത്തി. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

Read more: വിവാഹ ദിനത്തിൽ അമളി പറ്റി വരൻ; ചിരിയടക്കാനാവാതെ വധു; വൈറൽ വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Indore police serve notice to woman filmed dancing on road for instagram video

Next Story
നമ്മുടെ പ്രിയനടന്മാർ ഫുട്‍ബോൾ കളിക്കാരായാൽ; വൈറലായി ചിത്രങ്ങൾMalayalam Actors, football players, viral photos
The moderation of comments is automated and not cleared manually by malayalam.indianexpress.com