ബാഹുബലി 2 വിലെ ഹിറ്റായ ഗാനങ്ങളിൽ ഒന്നാണ് ‘സാഹോരേ ബാഹുബലി’. പശ്ചാത്തല സംഗീതം കൊണ്ടും ആലാപനം കൊണ്ടും വ്യത്യസ്ത നിലനിർത്തിയ ഗാനമായിരുന്നു ഇത്. ഇന്തോനീഷ്യയിലെ ഒരു ബാൻഡ് ഈ ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. തെലുങ്ക് പതിപ്പിലുളള ഗാനമാണ് ബാൻഡ് സംഘം പാടിയത്.

ബാഹുബലി 2 വിന് ലോകത്തെല്ലായിടത്തും ആരാധകരുണ്ട് എന്നതിന്റെ തെളിവ് കൂടി മാറിയിരിക്കുകയാണ് ഈ വിഡിയോ. വളരെ മനോഹരമായിട്ടാണ് ബാൻഡ് ഗാനം ആലപിച്ചിരിക്കുന്നത്.

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 ഇതിനോടകം 75 ദിവസം പിന്നിട്ടിട്ടുണ്ട്. ഇപ്പോഴും തിയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നുണ്ട്. പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ