വിമാനയാത്രയ്ക്കിടെ പ്രമുഖ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ അധിക്ഷേപിച്ച സ്റ്റാൻഡ് അപ് കോമേഡിയൻ കുനാൽ കംറയെ വിലക്കി ഇൻഡിഗോ എയർലൈൻസ്. ആറു മാസത്തേക്കാണ് വിലക്കിയിരിക്കുന്നത്.

മുംബൈയിൽ നിന്ന് ലഖ്‌നൗലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാനത്തിൽ തന്റെ സഹയാത്രികനായിരുന്ന അർണാബിനെ അധിക്ഷേപിക്കുന്ന പരിഹസിക്കുന്ന തരത്തിലും കുനാൽ കംറ സംസാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ കുനാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

വീഡിയോയോടും കുനാൽ കംറയോടും പ്രതികരിക്കാതെ നിശബ്ദനായി ഇരിക്കുകയായിരുന്ന അർണാബിനെ തുടർന്നും അധിക്ഷേപിക്കുന്ന രീതിയാണ് കുനാൽ സ്വീകരിച്ചത്. ഇതേതുടർന്നാണ് കുനാലിനെതിരെ നടപടിയെടുക്കാൻ വിമാന കമ്പനി തീരുമാനിച്ചത്. വിമാനയാത്രയ്‍ക്ക് ഇടയ്‍ക്ക് ഉണ്ടായെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും കുനാലിനെ ആറു മാസത്തേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യുന്നതിൽ നിന്ന് വിലക്കുകയാണെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, വ്യോമയാന മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ഹർദീപ് സിങ് പുരി മറ്റു വിമാനക്കമ്പനികളോടും സമാനമായ നയം സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതായി പിടിഐ ട്വീറ്റ് ചെയ്തു.

എന്നാൽ തനിക്കെതിരെ ഇൻഡിഗോയെടുത്ത നടപടിയിലും മോദി സർക്കാരിനെ വിമർശിക്കാൻ കിട്ടിയ അവസരം ഉപയോഗിച്ചിരിക്കുകയാണ് കുനാൽ. ആറ് മാസം തന്നെ സസ്‍പെന്‍ഡ് ചെയ്‍തു എന്നതിന് വളരെ നന്ദിയുണ്ട്. പക്ഷേ, മോദിജി എയര്‍ ഇന്ത്യയെ എന്നെന്നേക്കുമായി സസ്‍പെന്‍ഡ് ചെയ്‍തേക്കും എന്നായിരുന്നു കംറയുടെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook