ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ വെച്ച് തൊഴിലുടമ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചതായി ഇന്ത്യക്കാരന്റെ ആരോപണം. 31കാരനായ മാണിക് ചദ്ദോപാദ്യായ ആണ് തന്റെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോപണം ഉന്നയിച്ചത്. ജിദ്ദയില്‍ ഒരു കമ്പനിയില്‍ പാചകക്കാരനായാണ് താന്‍ എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യം പാചകം ചെയ്യണമെന്നാണ് അറിയിച്ചതെന്നും എന്നാല്‍ ജോലിയില്‍ കയറിയതിന് ശേഷം തന്നോട് ബീഫ് വിളമ്പി കൊടുക്കാന്‍ തൊഴിലുടമ ആവശ്യപ്പെട്ടതായും മാണിക് പറയുന്നു.
Sir I need to ur help.i need to go back india.plese help me please pic.twitter.com/DlMzhGKiCf
— manikchattopadhyay (@ManikCena) June 1, 2019
എന്നാല്‍ അത് തന്റെ മതവിശ്വാസത്തിന് എതിരാണെന്നാണ് താന്‍ തൊഴിലുടമയോട് പറഞ്ഞതെന്നും മാണിക് പറയുന്നു. ഇതില്‍ പ്രതിഷേധിച്ച തന്നെ നിര്‍ബന്ധപൂര്‍വം ബീഫ് തീറ്റിച്ചതായാണ് അദ്ദേഹത്തിന്റെ ആരോപണം. ദയയില്ലാതെയാണ് തന്നോട് പെരുമാറുന്നതെന്നും താന്‍ മാനസികമായി തളര്‍ന്നിട്ടാണ് ഉളളതെന്നും അദ്ദേഹം പറയുന്നുണ്ട്. വിദേശകാര്യ മന്ത്രാലയം എത്രയും പെട്ടെന്ന് ഇടപെട്ട് തന്നെ ഇന്ത്യയിലേക്ക് തിരിച്ച് എത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
Read More: ബീഫ് വിറ്റെന്ന് ആരോപിച്ച് മുസ്‌ലിം വയോധികനെ കൊണ്ട് പന്നിയിറച്ചി തീറ്റിച്ചു
‘വളരെ ക്രൂരമായിട്ടാണ് തൊഴിലുടമ എന്നോട് പെരുമാറുന്നത്. വിശ്വാസത്തിന്റെ പേരില്‍ തൊഴിലുടമ മറ്റുളളവരുടെ മുമ്പില്‍ വെച്ച് എന്നെ അപമാനിച്ചു. എന്നെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചപ്പോള്‍ ആരും ഇടപെട്ടില്ല. എന്നെ പോലെ പലരും ഇത് പോലെ ജിദ്ദയില്‍ കഷ്ടത അനുഭവിക്കുന്നുണ്ട്,’ മാണിക് വീഡിയോയില്‍ പറയുന്നു.
Appreciate the prompt action on this Suhel @IndEmbRiyadh. Pl keep me apprised https://t.co/yGFyJDf1uJ
— Dr. S. Jaishankar (@DrSJaishankar) June 1, 2019
മുംബൈ കേന്ദ്രമാക്കിയുളള ഒരു കമ്പനിയിലൂടെയാണ് ജിദ്ദയില്‍ ജോലി ശരിയായത്. പുതുതായി ചുമതലയേറ്റ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിന്റെ സഹായം മാണിക് ട്വിറ്ററിലൂടെ തേടി. യുവാവിനെ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രി റിയാദിലെ ഇന്ത്യന്‍ എംബസിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. മാണിക്കിന് സഹായം നല്‍കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വിദേശകാര്യ മന്ത്രിയെ അറിയിചിട്ടുണ്ട്.