scorecardresearch

അവധിയാണ് ചോദിക്കുന്നത്; മാനേജറുടെ കിഡ്നി അല്ല; വൈറലായി ടെക്കിയുടെ കുറിപ്പ്

Viral Social Media Post; ജോലി ചെയ്ത് എത്രമാത്രം തളർന്നാലും നമ്മുടെ 200 ശതമാനം നൽകി പ്രയത്നിക്കണം എന്നത് പോലെയാണ് ഇന്ത്യയിലെ തൊഴിലിടങ്ങളിലെ അവസ്ഥ

Viral Social Media Post; ജോലി ചെയ്ത് എത്രമാത്രം തളർന്നാലും നമ്മുടെ 200 ശതമാനം നൽകി പ്രയത്നിക്കണം എന്നത് പോലെയാണ് ഇന്ത്യയിലെ തൊഴിലിടങ്ങളിലെ അവസ്ഥ

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
indian techi instagram post

ജർമനിയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ ടെക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യയുടെ തൊഴിൽ സംസ്കാരം ജർമനിയിലേതുമായി താരതമ്യം ചെയ്താണ് കൗസ്തവ് ബാനർജിഎന്ന സോഫ്റ്റ് വയർ എഞ്ചിനിയറുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 

Advertisment

"ജോലി ചെയ്ത് എത്രമാത്രം തളർന്നാലും നമ്മുടെ 200 ശതമാനം നൽകി പ്രയത്നിക്കണം എന്നതാണ് ഇന്ത്യയിലെ തൊഴിലിടങ്ങളിലെ അവസ്ഥ. അവിടെ നിങ്ങൾ പരാജയപ്പെട്ടാൽ മുന്നേറാനുള്ള മത്സരത്തിൽ നിങ്ങൾ പിന്നിലായിപ്പോകും," ബാനർജിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

Also Read: "ഇത്‌ ഏട്ടനേക്കാൾ പൊളിയാണല്ലോ..."; സ്റ്റീഫൻ നെടുമ്പള്ളിയായി മമ്മൂക്ക; വീഡിയോ

"ഇന്ത്യയിലെ തൊഴിലിടങ്ങളിൽ ആരും നിങ്ങൾ നല്ല അവസ്ഥയിലാണോ എന്നതൊന്നും ശ്രദ്ധിക്കില്ല. നിങ്ങളുടെ ഹെൽത്ത് നല്ല നിലയിലാണോ എന്നൊന്നും അവർ നോക്കില്ല. നിങ്ങളുടെ കുടുംബം ചിത്രത്തിൽ പോലുമില്ല. ഏത് അവസ്ഥയിലൂടെയാണ് നിങ്ങൾ കടന്ന് പോകുന്നത് എന്ന് ആരും ശ്രദ്ധിക്കില്ല. ജോലി, ജോലി, ജോലി എന്നത് മാത്രമാണ് വിഷയം. അതിവേഗത്തിൽ കാര്യങ്ങൾ ചെയ്യണം."

Also Read: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

"വെക്കേഷൻ ദിവസങ്ങൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ട് എന്ന് കാണിക്കാൻ വേണ്ടി മാത്രം കമ്പനികൾ പറയുന്നതാണ്. ഈ അവധി ദിവസങ്ങളൊന്നും നിങ്ങൾക്ക് ലഭിക്കില്ല."

Also Read: "മൂപ്പർക്ക് ചെയ്യാനാകാത്ത റോൾ ഉണ്ടോ ഭായ്"; കൊടുമൺ പോറ്റിയായി മോഹൻലാൽ എത്തിയാലോ? വീഡിയോ

"പ്രോജക്ട് ആവശ്യപ്പെടുകയാണ് എങ്കിൽ വാരാന്ത്യത്തിലും ജോലി ചെയ്യണം. കോംപൻസേറ്ററി ഓഫ് ചിലപ്പോൾ ലഭിക്കാം ലഭിക്കാതിരിക്കാം. അത് നമ്മുടെ ലീവ് ബലൻസിൽ കാണിക്കും, പക്ഷേ എടുക്കാൻ അനുവാദമില്ല. വെക്കേഷന് അപേക്ഷിക്കുമ്പോൾ മാനേജറുടെ കിഡ്നി ആവശ്യപ്പെടുന്നത് പോലെയാണ്," ഇങ്ങനെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്.

Read More: ആളെ മനസിലായില്ലേ? 'വെക്ന' കേരളത്തിലെത്തി മക്കളേ! ഒന്നൊന്നര ക്ലൈമാക്സും

Viral Post Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: