കുറച്ച് ദിവസമായി ട്വിറ്ററിലെ ചര്‍ച്ച ഒരു വീഡിയോയെ ചൊല്ലിയാണ്. നടു റോഡില്‍ സമ്മര്‍സോള്‍ട്ട് ചെയ്യുന്ന മിടുക്കന്റേയും മിടുക്കിയുടേയും വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. അപ്പ് ലോഡ് ചെയ്തിട്ട് കുറിച്ചായെങ്കിലും ട്വിറ്റര്‍ ഇപ്പോഴും ഈ വീഡിയോയ്ക്ക് പിന്നാലെയാണ്.
ഇപ്പോഴിതാ വീഡിയോയിലെ കുട്ടികളെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത് സാക്ഷാല്‍ നദിയ കൊമനേച്ചിയാണ്. അഞ്ച് ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടിയിട്ടുള്ള റൊമാനിയന്‍ ഇതിഹാസ ജിംനാസ്റ്റ്.
ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും സ്‌കൂള്‍ യൂണിഫോം ധരിച്ച് നടന്നു വരുന്നതാണ് വീഡിയോ. പെട്ടെന്നു തന്നെ അവര്‍ കാര്‍ട്ട് വീലും സമ്മര്‍സോള്‍ട്ടും റോഡില്‍ കാഴ്ചയ്ക്കുന്നു. അതും തങ്ങളുടെ ബാഗ് പോലും മാറ്റാതെ. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറുകയായിരുന്നു.
This is awesome pic.twitter.com/G3MxCo0TzG
— Nadia Comaneci (@nadiacomaneci10) August 29, 2019
വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് കൊമനേച്ചി തന്റെ അത്ഭുതം അറിയിച്ചത്. ഇതോടെ ഇതുവരെ കാണാതിരുന്നവരും വീഡിയോ കണ്ടു. നേരത്തെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അടക്കമുള്ളവര്‍ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.