യുകെയിൽനിന്നുളള ഇന്ത്യൻ വംശജ ഏഴു വയസ്സുകാരി അനുവിന്റെ ആഹ്ലാദ പ്രകടനത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ബിബിസിയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജനിച്ച് കുറച്ചുനാളുകൾക്കുള്ളിൽതന്നെ അനുവിന്റെ വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാൽ ബ്രീട്ടീഷ് ഗവണമെന്റിന്റെ സഹായത്തോടെ അനുവിന് ഇപ്പോൾ കൃത്രിമ കാൽ ഘടിപ്പിച്ചു. കൃത്രിമ കാലുമായി അനു ആദ്യമായി സ്കൂളിലെത്തിയപ്പോൾ കൂട്ടുകാർ വരവേറ്റതിന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്.

അനുവിന്റെ കൂട്ടുകാർക്ക് ആഹ്ലാദം അടക്കാനായില്ല. അവർ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. തന്റെ കൃത്രിമ കാൽ കൂട്ടുകാർക്ക് കാട്ടിക്കൊടുത്ത അനു എനിക്കും നിങ്ങളെപ്പോലെ ഓടാനും നടക്കാനും ആകുമെന്ന് കാണിച്ചുകൊടുക്കുന്നതാണ് വിഡിയോ. 10 മില്യൻ പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ