/indian-express-malayalam/media/media_files/2026/01/05/indian-man-beaten-by-transgender-2026-01-05-19-51-33.jpg)
ചിത്രം: എക്സ്
പട്ടായ: തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ ഇന്ത്യൻ വിനോദസഞ്ചാരിയെ ക്രൂരമായി മർദിച്ച് ട്രാൻസ്‌ജെൻഡർ യുവതികൾ. ലൈംഗിക സേവനത്തിന് പണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഡിസംബർ 27-നാണ് സംഭവം നടന്നത്. 52 വയസ്സുകാരനായ ഇന്ത്യൻ പൗരനാണ് മർദ്ദനമേറ്റതെന്നാണ് വിവരം. മൂന്ന് ട്രാൻസ്‌ജെൻഡർ യുവതികൾ ചേർന്ന് ഇയാളെ ചെരിപ്പുകൊണ്ടും മറ്റും മർദ്ദിക്കുന്നതും മറ്റുള്ളവർ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. തർക്കത്തിന് പിന്നാലെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ യുവതികൾ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
Also Read: ട്രെയിനിൽ ഇടുക്കി കറങ്ങിയാലോ? കാടും മേടും കണ്ട് കോടമഞ്ഞിലൂടെ ഒരു സ്വപ്നയാത്ര; വൈറലായി വീഡിയോ
"An Indian thrashed in Thailand." 🚨
— Suraj Kumar Bauddh (@SurajKrBauddh) January 3, 2026
A 52-year-old Indian man, Raj Jasuja, who refused to pay for "services," was beaten by a group of transwomen in Thailand.
As per reports, he has been hospitalized at Pattaya Memorial Hospital for treatment. pic.twitter.com/FIcR6iYdaF
ലൈംഗിക സേവനത്തിന് മുൻകൂട്ടി നിശ്ചയിച്ച തുക നൽകാതെ ഇയാൾ പറ്റിക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. മുഖത്തും തലയുടെ പിൻഭാഗത്തും പരിക്കേറ്റ ഇയാളെ പട്ടായ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്കിങ് സ്ട്രീറ്റ് ഏരിയയിൽ വെച്ചാണ് തർക്കം തുടങ്ങിയതെന്നും തുടർന്ന് അത് കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
Also Read: "ചതിക്ക് ചതി, അതാണ് മ്ലാത്തി ചേട്ടത്തിയുടെ നിലപാട്"; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ്; വീഡിയോ
സംഭവത്തിൽ തായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പരാതി നൽകാൻ ആവശ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പട്ടായയിൽ ഇതിനുമുമ്പും വിനോദസഞ്ചാരികൾക്ക് നേരെ സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ മൂന്ന് ട്രാൻസ്‌ജെൻഡർ യുവതികൾ രണ്ട് ഇന്ത്യൻ പൗരന്മാരെ ആക്രമിച്ച് വൻതുക തട്ടിയെടുത്തിരുന്നു.
Read More: 'ഇവിടെ ഏത് റോളും പോകും'; പ്രേമത്തിലെ ജോർജായി മോഹൻലാൽ, മലരായി ശോഭന; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us