/indian-express-malayalam/media/media_files/2025/06/11/FbohaZmRYpkOnSFWNzve.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
റോയൽ എൻഫീൽഡ് ബുള്ളറ്റും വീട്ടുപകരണങ്ങളും ഇന്ത്യയിൽ നിന്ന് യുകെയിൽ എത്തിക്കാനായി 4.5 ലക്ഷം രൂപ ചെലവഴിച്ച ഒരു കുടുംബമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. യുകെയിൽ താമസിക്കുന്ന പഞ്ചാബി കുടുംബമാണ് കപ്പലിൽ 40 ദിവസമെടുത്ത് ബൈക്കും ഫർണിച്ചറുകളും വോൾവർഹാംപ്ടണിലെ പുതിയ വീട്ടിലെത്തിച്ചത്.
കണ്ടെയ്നറിലെത്തിയ വീട്ടുപകരണങ്ങളും ബുള്ളറ്റും വീടിനു മുന്നിൽ ഇറക്കുന്നതിന്റെ വീഡിയോകളാണ് സൈബറിടത്ത് വൈറലാകുന്നത്. പഞ്ചാബ് രജിസ്ട്രേഷന്‍ നമ്പരുള്ള കറുത്ത ബുള്ളറ്റാണ് വീഡിയോയിലുള്ളത്. സോഫ സെറ്റ്, ഡൈനിംഗ് ടേബിൾ, വിംഗ് ചെയറുകൾ, കിടക്കകൾ എന്നിവയുൾപ്പെടെ വിവിധ ഫർണിച്ചറുകളും മോട്ടോർ സൈക്കിളിനൊപ്പം കയറ്റി അയച്ചിരുന്നു.
Also Read:"ഇതാ എന്റെ കിടാവ് സിമ്പ;" കടുവ കുട്ടിയെ ഓമനിച്ചു വളർത്തുന്ന അമ്മ വൈറൽ; വീഡിയോ
രാജ്ഗുരു എന്ന ഉപയോക്താവ് ടിക്ടോക്കിൽ പങ്കിട്ട വീഡിയോയാണ് പിന്നീട് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വൈറലായത്. ഇന്ത്യൻ ഫർണിച്ചറുകൾക്ക് മികച്ച ഗുണനിലവാരം ഉള്ളതുകൊണ്ട് തങ്ങൾ ഇന്ത്യയിലെ കർതാർപൂരിൽ നിന്ന് ഫർണിച്ചറുകൾ ഓർഡർ ചെയ്തതെന്നാണ് രാജ്ഗുരു പറയുന്നത്.
Also Read:"ഇതുകണ്ട് ഞാൻ എന്തിനാ കരയണേ?"; കുളത്തിൽ മുങ്ങിത്താണ മാനിന്റെ ജീവൻ രക്ഷിച്ച് കാട്ടാന; വീഡിയോ
താനും കുടുംബവും യുകെയിൽ സ്ഥിരതാമസമാക്കുകയാണെന്നും ഏകദേശം 4,000 പൗണ്ട് ( 4.6 ലക്ഷം രൂപ) സാധനങ്ങളും ബൈക്കും യുകെയിൽ എത്തിക്കാൻ ചെലവായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More:നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ...;' വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.