വധുവും വരനും കുതിരപ്പുറത്ത് എത്തുന്നത് ഉത്തരേന്ത്യന്‍ വിവാഹ ചടങ്ങുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ വ്യത്യസ്തമായാരു മാസ് എന്‍ട്രിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറുന്നത്. വളരെ സാഹസികമായ വരവാണ് വധുവും വരനും നടത്തിയത്. വിവാഹച്ചടങ്ങിന് എത്തിയവര്‍ നോക്കി നില്‍ക്കെ ആകാശത്ത് നിന്നുമാണ് ഇരുവരും പറന്നിറങ്ങിയത്.

ഒരു ഗരുഡന്റെ രൂപത്തിന് താഴെ കൊളുത്തിയിട്ട കൂട്ടിലാണ് വധുവും വരനും ഉള്ളത്. നിറഞ്ഞ കൈയ്യടിയോടെയും ആരവങ്ങളോടേയും ഇരുവരും താഴേക്ക് പറന്നെത്തി. ‘ബഹാറോം ഫൂല്‍ ബറ്സാവോ’, എന്ന ഹിന്ദി ഗാനവും വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ചിലര്‍ ഇതിനെ ഭ്രാന്തമായ ആഘോഷമെന്ന് വിശേഷിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ മികച്ച വിവാഹ എന്‍ട്രിയെന്നാണ് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ