scorecardresearch

കടലിനടയില്‍ ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിച്ച് കോസ്റ്റ് ഗാര്‍ഡ്; വീഡിയോ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിനിന്റെ ഭാഗമായാണു കോസ്റ്റ് ഗാര്‍ഡ് ഈ വ്യത്യസ്ത ഉദ്യമം നടത്തിയത്

Indian Coast guard, 75th independence day, National flag underwater

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക പ്രദര്‍ശിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ പതാക പ്രദര്‍ശിപ്പിക്കാനാണ് അഭ്യര്‍ഥന.

സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി വ്യത്യസ്തമായ തരത്തില്‍ ത്രിവര്‍ണപതാക പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. കടലിനടിയിലാണു പതാക പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ കോസ്റ്റ്ഗാര്‍ഡ് പുറത്തുവിട്ടു.

ഹര്‍ ഘര്‍ തിരംഗ, ആസാദി കാ അമൃത് മഹോത്സവ് എന്നീ ഹാഷ് ടാഗുകളോടെ ട്വിറ്ററിലാണു കോസ്റ്റ്ഗാര്‍ഡ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി, ഇന്ത്യന്‍ കോസ്റ്റഗാര്‍ഡ് കടലിനടിയില്‍ പതാക പ്രദര്‍ശിപ്പിച്ചു. ജനഹൃദയങ്ങളില്‍ ദേശസ്നേഹത്തിന്റെ വികാരം വിളിച്ചോതാനാണ് ഈ ഉദ്യമം,”കോസ്റ്റ് ഗാര്‍ഡ് കുറിച്ചു.

‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിനിന്റെ ഭാഗമായാണു കോസ്റ്റ് ഗാര്‍ഡ് ഈ വ്യത്യസ്ത ഉദ്യമം നടത്തിയത്.

സാധാരണഗതിയില്‍ സ്വാതന്ത്ര്യദിനത്തില്‍ സൂര്യോദയത്തിനു ശേഷം ദേശീയപതാക ഉയര്‍ത്തി സൂര്യാസ്തമനത്തിനു മുന്‍പ് താഴ്ത്തുന്നതാണു പതിവ്. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റ് 13 മുതല്‍ 15 വരെ പതാക പ്രദര്‍ശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. എന്നാല്‍ ഈ ദിവസങ്ങളില്‍ രാത്രികാലത്ത് പതിവുപോലെ പതാക താഴ്‌ത്തേണ്ടതില്ല. 2002ലെ ഇന്ത്യന്‍ പതാകനിയമം 2021ല്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തതിരുന്നു.

നേരത്തെ, കൈകൊണ്ട് നൂല്‍ക്കുന്ന ഖാദിത്തുണി ഉപയോഗിച്ചുമാത്രമേ ദേശീയപതാത നിര്‍മിക്കാവൂയെന്നാണ് നേരത്തെ പതാക നിയമത്തില്‍ പറഞ്ഞിരുന്നത്. യന്ത്രനിര്‍മിതമോ പോളിസ്റ്ററില്‍ നിര്‍മിച്ചതോ ആയ പതാകകള്‍ പാടില്ലായിരുന്നു.

നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ കൈത്തറി, ഖാദി എന്നിവയ്‌ക്കൊപ്പം, പോളിസ്റ്റര്‍, സില്‍ക്ക് ഖാദി, കമ്പിളി തുടങ്ങിയവ കൊണ്ടൊക്കെ നിര്‍മിച്ച പതാകകളും ഉയര്‍ത്താം.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Indian coast guard unfurls national flag underwater video