Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

‘എന്നെ കണ്ട് ഞാന്‍ തന്നെ ഞെട്ടി’; 16-ാം വയസിലെ ചിത്രം പങ്കുവച്ച് കോഹ്‌ലി

ഹാര്‍ദ്ദിക് പാണ്ഡ്യയും തന്റെ പഴയ ചിത്രം ട്വീറ്റ് ചെയ്തിരുന്നു

Virat Kohli, വിരാട് കോഹ്ലി,Virat Kohli Old Pic,വിരാട് കോഹ്ലി പഴയ ചിത്രം, Kohli, Kohli age, ie malayalam,

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പിന്നാലെ പഴയകാല ചിത്രം പങ്കുവച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും. 16 വയസുള്ളപ്പോള്‍ എടുത്ത ചിത്രമാണ് കോഹ്ലി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം തന്റെ പുതിയ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ക്രിക്കറ്റിലെ മികവിലും രൂപത്തിലും ഒരുപാട് മാറിപ്പോയിരിക്കുന്നു വിരാട് എന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നേരത്തെ സഹതാരം ഹാര്‍ദ്ദിക് പാണ്ഡ്യയും തന്റെ പഴയ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. പണ്ട് കളിക്കാനായി ട്രക്കില്‍ യാത്ര ചെയ്യുന്ന സമയത്തെടുത്ത ചിത്രമാണ് പാണ്ഡ്യ പോസ്റ്റ് ചെയ്തത്.

അതേസമയം, കോഹ്ലിക്കെതിരെ മുന്‍ താരം ഗൗതം ഗംഭീര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. എം.എസ്.ധോണിയും രോഹിത് ശര്‍മ്മയും ടീമിനുള്ളതിനാലാണ് നായകനെന്ന നിലയില്‍ വിരാട് കോഹ്ലിക്ക് തിളങ്ങാന്‍ സാധിക്കുന്നതെന്ന് ഗംഭീര്‍ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലി ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഇതിനുമുമ്പും വിരാടിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഗംഭീര്‍ രംഗത്തെത്തിയിട്ടുണ്ട്.

Also Read: അന്നൊക്കെ ക്രിക്കറ്റ് കളിക്കാൻ പോയിരുന്നത് ട്രക്കിൽ, ചിത്രം പങ്കുവച്ച് ഇന്ത്യൻ താരം

‘കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കോഹ്ലി നന്നായി ടീമിനെ നയിച്ചു. എന്നാല്‍ ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്ലി നല്ല ക്യാപ്റ്റനാകുന്നത് എം.എസ്.ധോണിയും രോഹിത് ശര്‍മ്മയും ടീമിലുള്ളതിനാലാണ്.” ഗൗതം ഗംഭീര്‍ പറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Indian captian virat kohli shares throwback photo of himself299620

Next Story
സിരിച്ച് സത്ത്: സ്വയം ട്രോളി ദീപിക പദുക്കോണ്‍Deepika Padukone, Ranveer Singh IIFA 2019 look, ദീപിക പദുക്കോണ്‍, Deepika Padukone meme, Deepika Padukone iifa look, Deepika Padukone iifa dress, Deepika Padukone troll
The moderation of comments is automated and not cleared manually by malayalam.indianexpress.com