scorecardresearch
Latest News

ചരിത്രത്തിലേക്കു ചാടി ലാന്‍സ് നായിക് മഞ്ജു, പിന്നിട്ടത് പതിനായിരം അടി; വീഡിയോ

10,000 അടി ഉയരത്തില്‍നിന്നു ചാടിയ കരസേനയിലെ ആദ്യ വനിതാ സ്‌കൈ ഡൈവറാണു മഞ്ജു

ചരിത്രത്തിലേക്കു ചാടി ലാന്‍സ് നായിക് മഞ്ജു, പിന്നിട്ടത് പതിനായിരം അടി; വീഡിയോ

മുംബൈ: 10,000 അടി ഉയരത്തില്‍നിന്നു ചാടിയ കരസേനയിലെ ആദ്യ വനിതാ സ്‌കൈ ഡൈവറായി ലാന്‍സ് നായിക് മഞ്ജു. കോര്‍പ്സ് ഓഫ് മിലിട്ടറി പൊലീസ് അംഗമാണു മഞ്ജു.

എ എല്‍ എച്ച് (അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്റ്റര്‍) ധ്രുവ് ഹെലികോപ്റ്ററില്‍നിന്നാണു റെക്കോഡ് സൃഷ്ടിച്ച ആകാശച്ചാട്ടം മഞ്ജു നടത്തിയത്. പ്രചോദനകരമായ ഈ നേട്ടം സൈന്യത്തിലെ മറ്റു സ്ത്രീകള്‍ക്ക് മാതൃകയാകുമെന്നു കരസേനാ ഈസ്റ്റേണ്‍ കമാന്‍ഡ് അഭിപ്രായപ്പെട്ടു.

കരസേനയുടെ അഡ്വഞ്ചര്‍ വിങ്ങിന്റെ സ്‌കൈഡൈവിങ് പരിശീലന സംഘമാണ് ഈ വീരോചിതമായ കുതിപ്പിനു പരിശീലനം നല്‍കിയതെന്നു വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

”പക്ഷി ചിറകുകളെ വിശ്വസിക്കാന്‍ പഠിച്ചപ്പോള്‍ അത് ആകാശം കീഴടക്കി,”എന്നാണു സ്‌കൈ ഡൈവ് പൂര്‍ത്തിയാക്കിയ ലാന്‍സ് നായിക് മഞ്ജു പറഞ്ഞു.

ഈ വര്‍ഷം മേയില്‍, കരസേനയിലെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി മറ്റൊരു വനിത സേനയില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Indian armys lance naik manju becomes first woman soldier sky diver video