/indian-express-malayalam/media/media_files/uploads/2019/07/virat-kohli.jpg)
ലോകകപ്പിലെ ഇന്ത്യൻ പോരാട്ടം സെമിയിലാണ് അവസാനിച്ചത്. സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി. സെമിയിൽ ഇന്ത്യ തോറ്റ് പുറത്താകുമെന്നും അതും ന്യൂസിലൻഡിനോട് ആയിരിക്കുമെന്നും തമിഴ്നാട് സേലം സ്വദേശിയായ യുവ ജ്യോത്സൻ ജനുവരിയിൽ തന്നെ പ്രവചിച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.
ജനുവരിയിൽ പ്രക്ഷേപണം ചെയ്ത ഒരു ടിവി ഷോയിലാണ് ബാലാജി ഹസൻ എന്ന യുവാവ് ലോകകപ്പ് പ്രവചനം നടത്തിയത്. മെക്കാനിക്കൽ എൻജിനീയറായ യുവാവ് സെമിയിൽ ആരൊക്കെ എത്തുമെന്നും പ്രവചിച്ചിരുന്നു. യുവാവിന്റെ പ്രവചനം സത്യമെന്ന പോലെ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ നാലു ടീമുകളിലാണ് സെമിയിൽ എത്തിയത്.
സെമിയിൽ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് യുവാവിന്റെ പ്രവചന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ''2019 ലെ ലോകകപ്പ് സെമിയിൽ ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ നാലു ടീമുകളായിരിക്കും എത്തുക. ഇന്ത്യയും ന്യൂസിലൻഡസുമോ അല്ലെങ്കിൽ ഇന്ത്യയും ഇംഗ്ലണ്ടുമോ ആയിരിക്കും സെമിയിൽ ഏറ്റുമുട്ടുക. ഇത്തവണത്തെ ലോകകപ്പ് ഇതുവരെ നേടാത്ത ടീമായിരിക്കും നേടുക, അതിൽ തന്നെ ന്യൂസിലൻഡിനായിരിക്കും ഇത്തവണ കപ്പ് നേടാൻ കൂടുതൽ സാധ്യത,'' ഹസൻ പറഞ്ഞു. കെയ്ൻ വില്യംസൺ ആയിരിക്കും മാൻ ഓഫ് ദി സീരീസ് എന്നും ഹസൻ പ്രവചിച്ചിട്ടുണ്ട്.
This guy, Balaji Hasaan had predicted this in January 2019.
Semifinalists : India, Australia, England & New Zealand ( Done)
New Zealand would win Semi Final against India ( Done)@BLACKCAPS will win the World Cup ( ???)@KaneWilliamson will be Player of the Series (???)
#CWC19pic.twitter.com/PJ6zortLX5— Mohammed Zubair (@zoo_bear) July 11, 2019
ഇന്ത്യ ലോകകപ്പ് ജയിക്കാൻ അനുകൂലമായ സ്ഥാനത്തല്ല നക്ഷത്രങ്ങളുളളത്. ലോകകപ്പ് നേടാൻ ന്യൂസിലൻഡിന് അനുകൂലമാണ് നക്ഷത്രങ്ങളെന്നാണ് ഡെക്കാൾ ക്രോണിക്കിളിനോട് ഹസൻ പറഞ്ഞത്.
സെമിഫൈനലിൽ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 240 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എന്നാല്‍ അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് പേരെ നഷ്ടമായി. പിന്നാലെ പാണ്ഡ്യയും പന്തും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ പന്ത് 33 റണ്‍സുമായി പുറത്തായി.പിന്നാലെ 32 റണ്‍സുമായി പാണ്ഡ്യയും പുറത്തായി. പിന്നീട് ജഡേജയും ധോണിയും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ മുന്നോട്ട് നയിച്ചെങ്കിലും വിജയം നേടാനായില്ല. 18 റൺസിനായിരുന്നു ഇന്ത്യൻ തോൽവി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us