/indian-express-malayalam/media/media_files/2025/11/08/india-vs-australia-twenty20-google-trends-2025-11-08-18-04-30.jpg)
Source: Indian Cricket Team, Instagram
മഴയെ തുടർന്ന് ഉപേക്ഷിച്ചെങ്കിലും ഗൂഗിളിൽ ട്രെൻഡിങ്ങ് ആയി ഇന്ത്യ ഓസ്ട്രേലിയ ട്വന്റി20 മത്സരം. അവസാന മത്സരം ജയിച്ചിരുന്നു എങ്കിൽ ഓസ്ട്രേലിയക്ക് പരമ്പര 2-2ന് സമനിലയിലാക്കാമായിരുന്നു. ഇതോടെ അവസാന ട്വന്റി20 മത്സരം നിർണായകമായതോടെയാണ് ഗൂഗിൾ ട്രെൻഡിൽ മുൻപിലെത്തിയത്.
ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളിൽ 50 ലക്ഷത്തോളം പേരാണ് ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിന്റെ വിവരങ്ങൾ തിരഞ്ഞത്. ഇന്ത്യ ഓസ്ട്രേലിയ അഞ്ചാം ട്വന്റി20 ലൈവ് സ്കോർ, ബ്രിസ്ബേനിലെ കാലാവസ്ഥ,റിങ്കു സിങ് എന്നിവയാണ് മത്സരവുമായി ബന്ധപ്പെട്ട് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേരും തിരഞ്ഞത്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/08/india-vs-australia-google-trends-2025-11-08-18-14-20.png)
Also Read: ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ; സമനില പിടിക്കാനെത്തിയ ഓസീസിന് തടയിട്ട് മഴ
ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര 2-1ന് ആണ് ഇന്ത്യ ജയിച്ചത്. അഞ്ച് ട്വന്റി20യുടെ പരമ്പരയിൽ രണ്ട് മത്സരങ്ങൾ ആണ് മഴയെ തുടർന്ന് ഉപേക്ഷിച്ചത്. അഞ്ചാം ട്വന്റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ 52 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ കളി മുടക്കി എത്തിയത്.
Also Read: Sanju Samson; തുടരെ മൂന്നാം ട്വന്റി20യിലും സഞ്ജുവിനെ തഴഞ്ഞു; ഗംഭീറിന്റെ ചതി എന്ന് ആരാധകർ
ഓവർ വെട്ടി ചുരുക്കിയാലും മത്സരം പൂർത്തിയാക്കാനാവില്ലെന്ന് വ്യക്തമായതോടെ കളി ഉപേക്ഷിച്ചു. 13 പന്തിൽ നിന്ന് 23 റൺസോടെ അഭിഷേക് ശർമയും 16 പന്തിൽ നിന്ന് 29 റൺസോടെ ശുഭ്മാൻ ഗില്ലും ആണ് മഴയെത്തുന്നതിന് മുൻപ് ക്രീസിൽ നിന്നിരുന്നത്.
Also Read: സഞ്ജുവിനെ കുറിച്ച് എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം: ആകാശ് ചോപ്ര
ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമയാണ് ട്വന്റി20 പരമ്പരയിലെ താരം. ഓസ്ട്രേലിയക്കെതിരായ നാല് ഇന്നിങ്സിൽ നിന്ന് 140 റൺസ് ആണ് അഭിഷേക് സ്കോർ ചെയ്തത്. 37 പന്തിൽ നിന്ന് 68 റൺസ് നേടിയതായിരുന്നു ബാറ്റുകൊണ്ടുള്ള പരമ്പരയിലെ അഭിഷേകിന്റെ മികച്ച പ്രകടനം. രണ്ടാം ട്വന്റി20യിൽ മറ്റെല്ലാ ബാറ്റർമാരും പരാജയപ്പെട്ടപ്പോൾ അഭിഷേക് ആണ് ഇന്ത്യയെ സ്കോർ 100 കടത്താൻ തുണച്ചത്.
Read More: സ്പിൻ കരുത്തിൽ ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ 48 റൺസിന്റെ തകർപ്പൻ ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us