scorecardresearch

Google Trends: രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ, ഗൂഗിളിലും ട്രെൻഡിങ്

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഗൂഗിൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഗൂഗിൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്

author-image
Trends Desk
New Update
Happy Republic Day Wishes FI 1

റിപ്പബ്ലിക് ദിനം

എഴുപത്തിയെഴാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് കർത്തവ്യപഥിൽ നടക്കും. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥികൾ. 

Advertisment

Also Read: തന്നാലും വാങ്ങില്ല, പത്മഭൂഷണ് വല്ല വിലയുമുണ്ടോ ? വെള്ളാപ്പള്ളിയുടെ അന്നത്തെ വാക്കുകൾ വൈറലാകുന്നു

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഗൂഗിൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി ഗൂഗിൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ഒരു മില്യനിലധികം പേരാണ് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞത്. 

Also Read:വിവാദം അനാവശ്യമെന്ന് എഴുത്തുകാർ; കുടുംബത്തെ മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് എംടിയുടെ മക്കൾ

ഭാരതം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ജനുവരി 26 റിപ്പബ്ലിക് ദിനമായി നാം ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും, സ്വന്തമായി ഒരു ഭരണഘടനയ്ക്ക് കീഴിൽ രാജ്യം ഒരു റിപ്പബ്ലിക്കായി മാറിയത് 1950 ജനുവരി 26-നാണ്.

Also Read: 'വേടാ, കുറച്ച് മാറി നിന്നോ...കൂട്ടിയാൽ കൂടില്ല!' ആരാധകരെ ഇളക്കി മറിച്ച് കൊല്ലം ഷാഫി

രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന ഗംഭീരമായ പരേഡാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രധാന ആകർഷണം. രാഷ്ട്രപതി കർത്തവ്യ പഥിൽ (മുമ്പ് രാജ്‌പഥ്) ദേശീയ പതാക ഉയർത്തും. ഇന്ത്യയുടെ സൈനിക കരുത്ത് വിളിച്ചോതുന്ന കര, വ്യോമ, നാവിക സേനകളുടെ പ്രകടനങ്ങൾ നടക്കും. വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.

Read More: കൈലി മുണ്ടും ജഴ്സിയും വേഷം; കഴിക്കാൻ മന്തി; മലപ്പുറത്തെ യുവാക്കളുടെ ഒരു ദിവസം

Google Republic Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: